Book Name in English : Inganeyum Oral
ശങ്കരനാരായണ പിള്ളയും മറ്റും വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ കാലഘട്ടത്തെ കുറിച്ച് പറയാൻ ശ്രമിച്ചാൽ ഇന്നത്തെ തലമുറക്ക് അവിശ്വസനീയമായി തോന്നും. ഇന്നത്തെ രാഷ്ട്രീയ പ്രവർത്തന ശൈലി മാറി. എല്ലാ രംഗത്തും ആർഭാടമായി രാഷ്ട്രീയത്തിൽ മാത്രമല്ല, സമുദായ പ്രവർത്തനങ്ങളിലും പൊതു രംഗവുമായി ബന്ധപ്പെട്ട സമസ്‌ത മേഖലകളിലും പുതിയ പ്രവർത്തന ശൈലിയുടെ കാലഘട്ടമാണ്. അതുകൊണ്ട് തന്നെ ശങ്കരനാരായണ പിള്ളയും മറ്റും പ്രവർത്തിച്ച കാലഘട്ടത്തെ കുറിച്ച് പറഞ്ഞാൽ, എത്രപേർക്ക് ആവേശമുണ്ടാകുമെന്ന് അറിയില്ല. ഒരു ആർഭാടവുമുണ്ടായിരുന്നില്ല. ഏറ്റവും കുറഞ്ഞ ആവശ്യങ്ങൾ മാത്രം. ആർക്കും സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല.
സ്വന്തം നിലപാടുകൾക്ക് വേണ്ടി അവസാനം വരെ നിലകൊണ്ടു.
കുടുംബത്തിനായി ഒന്നും കരുതിയില്ല.
സൽപ്പേര് മാത്രം. അദേഹത്തിൻ്റെ വേർപാട് വലിയ നഷ്ടമാണ്, ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും
എ.കെ ആന്റണിWrite a review on this book!. Write Your Review about ഇങ്ങനെയും ഒരാൾ Other InformationThis book has been viewed by users 25 times