Book Name in English : Islam Niyamam Vimochanam
2007ലാണ് താരിഖ് റമദാന്റെ Radical Reform പുറത്തു വരുന്നത്. മുസ്‍ലിംനാടുകളിൽ നിലനിൽക്കുന്ന വധശിക്ഷ, പ്രത്യേകിച്ചും കല്ലെറിഞ്ഞ് കൊല്ലൽ, നിറുത്തലാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം മുന്നോട്ടുവെച്ച മോറിട്ടോറിയം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആനുകാലിക സംഭവങ്ങളെയും ഇസ്‍ലാമിന്റെ നൈതിക പാരമ്പര്യങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് അന്ന് പുതുമയുണ്ടായിരുന്നു. മുസ്‍ലിം ലോകത്തെ പ്രധാനപ്പെട്ട സമകാലീന ചിന്തകൻമാരെ, അവരുടെ ഒരു പുസ്തകം പരിഭാഷയായി പുറത്തിറക്കിക്കൊണ്ട്, മലയാളി വായനക്കാർക്ക് പരിചയപ്പെടുത്താനുള്ള അദർബുക്സിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ പുസ്തകം.
ഇസ്‍ലാമിന്റെ ആധുനികാനന്തര ഘട്ടത്തിലെ പരിഷ്കരണം എന്ന സങ്കൽപത്തിന്റെ സ്വഭാവത്തെപ്പറ്റിയും, സമകാലികമായ വെല്ലുവിളികൾക്കുമുമ്പിൽ സ്ത്രോതസുകളോടുള്ള ആധുനികമായ പ്രതികരണത്തെപ്പറ്റിയും മനസിലാക്കാൻ കഴിയുന്ന പുസ്തകങ്ങളിലൊന്നായി റാഡിക്കൽ റിഫോമിനെ മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ്.Write a review on this book!. Write Your Review about ഇസ്ലാം നിയമം വിമോചനം Other InformationThis book has been viewed by users 974 times