Book Name in English : Island Of Faros
അറിവിൻ്റെ നാലകങ്ങളിലെവിടെയും കാണാത്ത വിസ്‌മയം തേടിയലഞ്ഞ ചിന്തകനെപ്പോലെ... നിഗൂഢതയുടെ നിലയില്ലാക്കയത്തിലൊന്നും ദർശിക്കാ നാകാത്ത നിധി തേടിയിറങ്ങിയ സഞ്ചാരിയെപ്പോലെ... യാമിനിയുടെ അന്ധകാരത്തിനിടയിലും ഉയർത്തിപ്പി ടിച്ച റാന്തലുമായ് ഭക്ഷണം തിരഞ്ഞലഞ്ഞ യാചകനെപ്പോലെ... വേഗങ്ങൾ കൊണ്ട് വീർപ്പുമുട്ടുമ്പോഴും ആർത്തട്ടഹാസങ്ങൾ തീർത്ത് നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ച ഭ്രാന്തനെപ്പോലെ... ഒരു വായനക്കാര നിലെ ചിന്തകളെ എങ്ങനെയൊക്കെ മുൾമുനയിലെത്തിക്കാം എന്നു തിരയുകയാണ് ബാസ്തേത് ദി ക്യാറ്റ് ഗോഡസ് ട്രിലിജി അഥീനയും കുഞ്ഞും പിന്നെ ബാസ്തേത് എന്ന കരിമ്പൂച്ചയും രാവിൻ്റെ ഇരുളിലെവിടെയോ മറഞ്ഞു കിടക്കുന്ന മഴമേഘങ്ങൾ പോലെ ഉരുണ്ടു കൂടുന്നുണ്ടാവണം.. ബുബസ്റ്റിക്ക് ഗോത്രക്കാരുടെ സ്വന്തം ഐലൻഡ് ഓഫ് ഫറോസും ആർത്തനാദങ്ങളു യരുന്ന പൂച്ചപറമ്പും നമ്മെ ഭീതിയുടെ തീരത്തെത്തിക്കാനായ് വീണ്ടും ഒരുങ്ങുന്നു.. ഒപ്പം മനുവും സാറയും പിന്നെ കുറേ മനുഷ്യരും ഈ കഥയുടെ ബാക്കി പറയുവാ നായ് രണ്ടാം ഭാഗമായ ഐലന്റ് ഓഫ് ഫറോസിലൂടെ ഒരിക്കൽക്കൂടി ഒരുമ്പെട്ടിറങ്ങുന്നു...
നൈലിൻ്റെ തീരത്തു നിന്നും പൂച്ചപ്പറമ്പ് വഴി ചിന്തകളിലേക്ക് ഒഴുകിപ്പ രക്കുന്ന ഈ നോവൽ ത്രയത്തിൻ്റെ രണ്ടാം ഭാവപ്പകർച്ചയും വ്യത്യസ്‌തമാ യൊരു വായനാനുഭവം തന്നെ സമ്മാനിക്കുന്നു.Write a review on this book!. Write Your Review about ഐലന്റ് ഓഫ് ഫറോസ് Other InformationThis book has been viewed by users 11 times