Book Name in English : Ithanente Lokam
സാമൂഹികസാംസ്‌കാരിക പ്രശ്‌നങ്ങളിൽ പ്രതികരിച്ചുകൊണ്ട് വി. മധുസൂദനൻ നായർ എഴുതിയ ലേഖനങ്ങളുടെ സമാ ഹാരം. മനുഷ്യഭാവിയെ ഇരുളിലാഴ്ത്തിയേക്കാവുന്ന ഭരണ കൂട ഇടപെടലുകളെയും പൊതുമനോഭാവത്തെയും തുറന്നുകാട്ടുന്ന ഈ പുസ്തകം വഴിതെറ്റുന്ന മലയാളി ജീവി തത്തെ അടയാളപ്പെടുത്തുന്നു. പ്രാണവായുവിനുവേണ്ടി അലയേണ്ടിവരുന്ന മനുഷ്യഭാവിയെ ദീർഘദർശനം ചെയ്ത ലേഖനമാണ് ’മുക്കുത്തിമീറ്റർ’. ഈ ലേഖനത്തിൽ പ്രാണവായു വിലകൊടുത്ത് വാങ്ങേണ്ടിവരുന്ന മനുഷ്യാവസ്ഥയെക്കുറിച്ച് മധുസൂദനൻ നായർ എഴുതുന്നുണ്ട്. പ്രാണവായുവിനു വേണ്ടിയായിരുന്നു കോവിഡുകാലത്ത് മനുഷ്യർ ശ്വാസം മുട്ടിയത്. തുള്ളിമരുന്നുപോലെ ശുദ്ധജലം ഉപയോഗിക്കേണ്ടി വരുമെന്ന കറുത്ത പ്രതീക്ഷ പങ്കിടുകയാണ് ചാവ്, വെള്ളം കിട്ടാതെ ചാവ് എന്ന എന്ന ലേഖനത്തിലൂടെ. അധികാര കസേരയ്ക്കുവേണ്ടിയുള്ള മക്കത്തായ യുദ്ധവും മലയാ ളിയുടെ മാതൃഭാഷാവിരോധവും വിഷയമാക്കുന്ന ലേഖനമുൾപ്പെടെ 41 ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.Write a review on this book!. Write Your Review about ഇതാണെന്റെ ലോകം Other InformationThis book has been viewed by users 984 times