Book Name in English : Jalasamadhi
സമൂഹത്തിലിന്നു നിലനില്‍ക്കുന്ന ഉപഭോഗ സംസ്കാരത്തിന്‍റെ ഒരു പ്രധാന നയമാണ് ’ഉപയോഗമില്ലാത്തതിനെ വലിച്ചെറിയുക’ എന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്വാര്‍ത്ഥരായ ഇന്നത്തെ തലമുറ വൃദ്ധരും നിര്‍ദ്ധനരുമായ സ്വന്തം അച്ഛനമ്മമാരേകൂടി ഉപേക്ഷിക്കാനും ഉപദ്രവിക്കാനും മടിയില്ലാത്തവരായി മാറുന്നു. ജീവിതസാഹചര്യങ്ങളും ഒരു പരിധി വരെ ഇതിനു കാരണമാണ്. ഒരു സമൂഹത്തില്‍ നീതി കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെങ്കില്‍, ദാരിദ്ര്യം അടിച്ചേല്‍പ്പിക്കപ്പെടുന്നുവെങ്കില്‍ ആ സമൂഹത്തില്‍ വിവേകികളുടെ വാക്കുകള്‍ക്ക് വിലയുണ്ടാകില്ല. ജീവനും സ്വത്തിനും ഒരു സുരക്ഷയും ഉണ്ടാകുകയുമില്ല. നിസ്സഹായരും ബലഹീനരും ബലി കഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് എന്നാണ് ഒരവസാനമെന്ന ചോദ്യമുയര്‍ത്തുന്ന ചലച്ചിത്രാവിഷ്ക്കാരത്തിന്‍റെ തിരക്കഥയും മൂലകഥയും.
ജലസമാധി ഇന്ത്യയിലും പുറത്തുമായി അമ്പത്തിയാറ് അന്താരാഷ്ട്ര ചലച്ചി ത്രോത്സവങ്ങളില്‍ പങ്കെടുക്കുകയും അമ്പത്തിരണ്ട് അവാര്‍ഡുകള്‍ കരസ്ഥമാകുകയും ചെയ്തു എന്നുള്ളത് മലയാള സിനിമയില്‍തന്നെ ആദ്യമാണ്.Write a review on this book!. Write Your Review about ജലസമാധി Other InformationThis book has been viewed by users 833 times