Book Name in English : Jeevithanatakam
ആവേശവും ആശങ്കയും ക്ഷോഭവും ഉത്കണ്ഠയും പ്രതീക്ഷയും നിരാശയും സന്തോഷവും സന്താപവും പതനങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങള്‍ അസാധാരണമായ കൃതഹസ്തതയോടെയാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത്. അനുവാചകനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംഭവപരിണാമങ്ങളുടെ കുത്തൊഴുക്കില്‍ സ്വാഭാവികമായും നമ്മളും പെട്ടുപോകും.
-അടൂര്‍ ഗോപാലകൃഷ്ണന്‍
ഗായികയായും അഭിനേതാവായും മലയാളനാടകവേദിയില്‍ ഇതിഹാസതുല്യയായി മാറിയ കെ.പി.എ.സി. സുലോചനയുടെ അഭിനയജീവിതത്തിലെ ഒരേട്. കെ.പി.എ.സി. ഉള്‍പ്പെടെയുള്ള ജനകീയ നാടകവേദികളുടെ ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന ഗ്രന്ഥം.
Available From January 12, 2023.Write a review on this book!. Write Your Review about ജീവിത നാടകം അരുണാഭം ഒരു നാടക കാലം Other InformationThis book has been viewed by users 1240 times