Image of Book ജോക്‌സ് ഓണ്‍ കണ്‍ട്രി സിനിമാഫലിതങ്ങള്‍
  • Thumbnail image of Book ജോക്‌സ് ഓണ്‍ കണ്‍ട്രി സിനിമാഫലിതങ്ങള്‍

ജോക്‌സ് ഓണ്‍ കണ്‍ട്രി സിനിമാഫലിതങ്ങള്‍

ISBN : 9788182648364
Language :Malayalam
Edition : 2010
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Jokes Own Country

ചിരി , ജന്മം തീരാധാരം
കൊല്ലവര്‍ഷം 1185 കുംഭം 12ന് , രണ്ടായിരത്തിപ്പത്ത് ഫിബ്രവരി മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് പാലാഴിയില്‍ പാര്‍വണം വീട്ടില്‍ താമസം മധു മോഹന്‍ എന്നവര്‍ കേരളത്തിലും മറുനാടുകളിലും താമസിക്കുന്ന മുഴുവന്‍ മലയാളി വായനക്കാര്‍ക്കുമായി എഴുതിക്കൊടുത്ത ചിരി , ജന്മം തീരാധാരം .താഴെ പട്ടികയില്‍ വിവരിച്ചതടക്കമുള്ള തമാശകള്‍ , മലയാള സിനിമയിലെ ചിരിയുടെ ജന്മികളായ ഇന്നസെന്റ് , ശ്രീനിവാസന്‍ , മുകേഷ് , ജഗദീഷ് , കൊച്ചിന്‍ ഹനീഫ , സത്യന്‍ അന്തിക്കാട് , സിദ്ദിഖ് ( ലാല്‍ ), ഹരിശ്രീ അശോകന്‍ , ടി.എ. ഷാഹിദ് , ജയസൂര്യ മുതല്‍ പേര്‍ ചേര്‍ന്ന് കാണാവകാശമായി പറഞ്ഞുണ്ടാക്കിയതും ആയത് സിനിമാവൃത്തങ്ങളില്‍ കാലാകാലങ്ങളായി ചിരിയുളവാക്കിയതുമാകുന്നു.ടി തമാശകളില്‍ പലതും സഹൃദയശിരോമണികളായ ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠാപുരം , കെ. നൗഷാദ് , വി.ആര്‍ . സുധീഷ് , ജയരാജ് വാര്യര്‍ , ശ്രീകാന്ത് കോട്ടക്കല്‍ , ജി. ജ്യോതിലാല്‍ , അശ്വതി കൃഷ്ണ തുടങ്ങിയവര്‍ പറഞ്ഞും കേട്ടും ആസ്വദിച്ചും വരവേ , ആയത് ഒന്നാം നമ്പ്ര് കക്ഷിയായ ഞാന്‍ കരസ്ഥമാക്കുകയും മാതൃഭൂമി ദിനപത്രത്തിന്റെ ക്‌ളാസിഫൈഡ് പേജിലുള്ള ചിരിമരുന്ന് എന്ന കോളത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതാകുന്നു.
മേല്‍പ്രകാരം ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള തമാശകള്‍, ജോക്‌സ് ഓണ്‍ കണ്‍ട്രി എന്നപേരില്‍ സമാഹരിച്ച് നിങ്ങള്‍ക്ക് വില്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതുപ്രകാരം മേല്‍പറഞ്ഞ തമാശകളിന്മേല്‍ എനിക്കുള്ള ജന്മം, കുഴിക്കൂറ്, നടപ്പ്, കൈവശം മുതലായ സമസ്ത അവകാശങ്ങള്‍ക്കും കൂടി ടി പുസ്തകമൊന്നിന് അന്‍പത് രൂപാ തീരുവില നിശ്ചയിച്ച് ഇതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് തീരു തരികയും ആ തുക നിങ്ങളാല്‍ എനിക്ക് രൊക്കം കിട്ടി ബോധ്യംവരികയും ചെയ്തിരിക്കുന്നതിനാല്‍, പട്ടികയില്‍ വിവരിച്ച തമാശകള്‍ ഇന്നു മുതല്‍ നിങ്ങള്‍ യഥാര്‍ഥ ഉടമയായി കൈവശംവെച്ച് അടക്കി അനുഭവിക്കുന്നതിനും ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും ആസ്വദിക്കുന്നതിനും മറ്റും നിങ്ങള്‍ക്ക് പൂര്‍ണ അധികാരാവകാശമുണ്ടായിരിക്കുന്നതാണെന്നും അതുകളിന്മേല്‍ മേലില്‍ എനിക്ക് യാതൊരവകാശ കൈവശവും തേര്‍ച്ചയും ചോദ്യവും ബാധ്യതയും ഇല്ല എന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുകയും ജമതിരി ഹരജി ഇതൊന്നിച്ച് ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
-മധുമോഹന്‍
ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന ഈ പുസ്തകത്തിലെ ഫലിതങ്ങളെല്ലാം ഏതുദേശത്തും ഏതുകാലത്തും വായിക്കാവുന്നവയാണ്. അത് ഏറ്റവുംനല്ല ഫലിതത്തിന്റെ ലക്ഷണവുമാണ്. ശുദ്ധമായ ഫലിതംനിറഞ്ഞ മധു മോഹന്റെ ഈ പുസ്തകം മലയാളിയുടെ വിഷാദകാലങ്ങള്‍ക്കുമേല്‍ ഒരു വെളിച്ചമാവട്ടെ. മനസ്സുകള്‍ക്ക് ഒരു ഔഷധമാവട്ടെ.- മോഹന്‍ ലാല്‍
Write a review on this book!.
Write Your Review about ജോക്‌സ് ഓണ്‍ കണ്‍ട്രി സിനിമാഫലിതങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 396 times

Customers who bought this book also purchased