Book Name in English : Kadaljalam
ബക്കര്‍ മേത്തലയുടെ “ കടല്‍ജലം എന്ന ശ്രദ്ധേയമായ കാവ്യസമാഹാരം ഒരു കുത്തക കടലിനും കീഴടങ്ങാതെ ഒരാദി ജലത്തിന്റെ അപാരത സ്വയം ആഘോഷിച്ചുകൊണ്ട് സ്വന്തം സ്വപ്നങ്ങളില്‍ കരുത്താര്‍ജ്ജിക്കുകയാണ്
-കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്
ബക്കര്‍ മേത്തലയുടെത് കവിതയിലെ നേര്‍വഴിയാണ്. ലോകത്തെക്കുറിച്ചും തന്നെ ക്കുറിച്ചും തനിക്കു പറയുവാനുള്ളത് അത്രയും പറഞ്ഞുവയ്ക്കാനുള്ള മധ്യമമാണ് ബക്കറിന് കവിത . വാക്കില്‍ അടയിരിക്കുന്ന ധന്യാദ്മകതയല്ല , വാക്കിന്റെ നാട്ടുനടപ്പില്‍ നിര്‍ണ്ണയിച്ചുപോരുന്നത്. ലോകജീവിതം തന്നിലുളവാക്കിയ ക്ഷോഭങ്ങള്‍ , പാരവശ്യങ്ങള്‍, പ്രണയങ്ങള്‍, വിഷാദങ്ങള്‍,- ഇവയോക്കെ ബക്കര്‍ കവിതയായെഴുതുന്നു. ചിന്തയുടെ ഘനം കൊണ്ട് എന്നതിലുപരി,അനുഭവ പ്രത്യക്ഷങ്ങളുടെ സ്വാഭാവികത കൊണ്ടാണ് ഈ കവിതകള്‍ ലോകവുമായി സംവദിക്കാന്‍ ശ്രമിക്കുന്നത്
- സുനില്‍ പി ഇളയിടംWrite a review on this book!. Write Your Review about കടല്‍ ജലം Other InformationThis book has been viewed by users 2584 times