Book Name in English : Kanathaya Marangalude Dweep
1974-ൽ വിഭജിക്കപ്പെട്ട സൈപ്രസിന്റെ എതിർദിശകളിൽനിന്നും രണ്ടു കൗമാരക്കാർ അവർ സ്വന്തമെന്ന് വിളിക്കുന്ന നഗരത്തിലെ ഒരു സത്രത്തിൽ ഒത്തുകൂടി. കോസ്‌താസ് എന്ന ഗ്രീക്കുകാരനും ഡെഫ്നെ എന്നെ തുർക്കിക്കാരിക്കും രഹസ്യസമാഗമത്തിനുള്ള ഒരേയൊരിടമാണ് സത്രത്തിൻ്റെ മേല്ക്കുര തുളച്ച് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ആ അത്തിമരത്തിൻ്റെ ഇലച്ചാർത്തുകളുടെ മറവ്. ആ വൃക്ഷം അവരുടെ സ്നേഹമന്ത്രണങ്ങളുടെ ഏകദ്യക്സാക്ഷിയാകുന്നു, യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോഴും ആ കൗമാരക്കാർ അപ്രത്യക്ഷരാകുമ്പോഴും മരം അവിടെത്തന്നെയുണ്ടാകും.
ദശാബ്ദങ്ങൾക്കുശേഷം തൻ്റെ മാതാപിതാക്കൾ ജന്മംകൊണ്ട് ആ ദ്വീപിലേക്ക് ഒരിക്കൽപോലും പോകാനാവാത്ത പതിനാറ് വയസ്സുകാരി അഡ വടക്കൻ ലണ്ടനിലെ വീടിനു പിന്നിലെ ഉദ്യാനത്തിലിരുന്ന് തൻ്റെ കുടുംബത്തിൻ്റെ നിശ്ശബ്ദതയുടെയും രഹസ്യങ്ങളുടെയും കുരുക്കഴിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നാൽ അവൾക്ക് തൻ്റെ പൂർവ്വികരുടെ നാടുമായുള്ള ഏകബന്ധം ഉദ്യാനത്തിൽ വളരുന്ന ആ അത്തിമരംമാത്രമാണ്.Write a review on this book!. Write Your Review about കാണാതായ മരങ്ങളുടെ ദ്വീപ് Other InformationThis book has been viewed by users 14 times