Book Name in English : Kanothi Kadhakal
കണോതി, അറിയപ്പെടാത്ത മനുഷ്യജീവികളുടെ പ്രതിനിധിയാണ്. അയാൾ സരസമായി ജീവിതത്തെ കണ്ടു. ചുറ്റിലേക്കും പ്രസന്നതയും, ചിരിയും പ്രസരിപ്പിച്ചു. അതിനിടയിൽ ഒരു മൃഗത്തെ പോലെ ജീവിതത്തിലൂടെ മേഞ്ഞ് നടക്കുകയും ചെയ്‌തു. സ്വയം നിയന്ത്രണമില്ലാത്ത രതിക്ക് പിറകെ അയാൾ, പരുന്തിൻ കാലിലെന്ന പോലെ പറന്ന് നടന്നു. അയാൾക്ക് അതും ഒരു തരത്തിൽ സേവനമാർഗമായിരുന്നു. സ്വന്തം ശരീരം കൊണ്ട് മറ്റുള്ള വരിലേക്കുള്ള ആനന്ദവിതരണം. ഒടുവിൽ അയാൾക്കതിന് മുന്നിൽ തന്നെ അടിയറവ് പറയേണ്ടി വരികയും ചെയ്‌തു. അതൊരു പക്ഷേ ജീവിതത്തിന്റെ അനിവാര്യതയായിരിക്കാം. ശരീരത്തിന് അപ്പുറത്തുള്ള, രതിക്കും, ഇന്ദ്രിയാനന്ദങ്ങൾക്കും അപ്പുറത്തുള്ള, നമുക്ക് പൂർണ്ണമായി അറിയപ്പെടാത്തൊരു അനന്തസ്ഥലിയിൽ എത്തിപ്പെടാതെ അവന് സ്വാസ്ഥ്യം ലഭിക്കില്ല. അതായിരിക്കാം ജീവിതം അയാൾക്ക് വാൽസല്യ ത്തോടെ ചെയ്ത് കൊടുത്തത്. ചിരിയും ചിന്തയും കൂടി ചേർന്ന പ്രസന്ന തയാണ് കണോതികഥകൾ വായനക്കാരന് നൽകുന്നത്.Write a review on this book!. Write Your Review about കണോതി കഥകൾ Other InformationThis book has been viewed by users 2 times