Book Name in English : Karimuththu
ജീവിതത്തിന്റെ അഗാധഗര്‍ത്തത്തിനടിയില്‍നിന്ന് മുങ്ങിയെടുക്കുന്ന കരിമുത്തിനെ കുളിര്‍മ്മയോടെ തഴുകാനുളള മോഹമായിരുന്നു.... കടലോരത്ത് മുണ്ടും തറ്റ്‌കുത്തി മഹാസുമദ്രത്തിന്റെ ഉളളിലേക്ക് കണ്ണുംകാതും പൊത്താതെ കറുത്ത മുത്ത് തേടാനുളള വ്യഗ്രത. മോഹത്തോടൊപ്പം വിരക്തിയും പകയും മനസ്സിന്റെ അടിത്തട്ടില്‍ പൊരുതുകയായിരുന്നു. തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ ഒരു കാലഘട്ടത്തിന്റെ നഖചിത്രങ്ങള്‍ ഒരു ചരിത്രരേഖ പോലെ തെളിയുന്നു. ജീവിതവും തിരക്കഥയും വേര്‍തിരിക്കാനാവാതെ കൂടിക്കുഴയുന്നു. ഒരു ഫാന്റസിപോലെ കഥയും കഥാപാത്രങ്ങളും മിന്നിമറയുന്നു. പ്രമേയംകൊണ്ടും ആവിഷ്‌കരണം കൊണ്ടും ഏറെ പുതുമകളുളള ‘കരിമുത്ത്’ മലയാളത്തിന്റെ ഒരു അപൂര്‍വ്വ വായനാനുഭവമാണ്.
Write a review on this book!. Write Your Review about കരിമുത്ത് Other InformationThis book has been viewed by users 2730 times