Book Name in English : Karmalamalakayattam Erundarathri
ആത്മാവില്‍ അറിയുകയും ആസ്വദിക്കുകയും ചെയ്യുന്ന ആശയങ്ങളെ സമുചിതമായി ഉള്‍ക്കൊള്ളുവാനും പ്രകാശിപ്പിക്കുവാനും മാനവഭാഷയുടെ ശബ്ദശൈലികള്‍ അപര്യാപ്തമാണണോ എന്നു ഖേദിച്ചിരുന്ന മൗതിക ഗായകനാണ് വിശുദ്ധ യോഹാന്‍ക്രൂസ്; എന്നിരുാലും തന്റെ പ്രേഷിത തീക്ഷ്ണതയുടെ ആധിക്യത്താലും അനുശീലിതവും അന്യാദൃശവുമായ കലാവൈഭവത്താലും അസാധാരണമാംവിധം സ്വന്തം അനുഭൂതികളുടെ ആവിഷ്‌ക്കരണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചും സംവിധാനം ചെയ്തും സ്വന്തം ഭാഷയെ യോഹാന്‍ക്രൂസ് പോഷിപ്പിച്ചിട്ടുണ്ട്്. അദ്ദേഹത്തിന്റെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തി. ആദ്ധ്യാത്മികജീവിത പുരോഗതിയുടെ വിവിധ തലങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കുകയാണ്, മൗതിക ദൈവശാസ്ത്രത്തില്‍ അതുല്യസ്ഥാനമുള്ള ഈ ഗ്രന്ഥത്തില്‍. ആഴമായ അനുഭവത്തില്‍നിന്നും ആവിര്‍ഭവിച്ച ഈ ഗ്രന്ഥം ആദ്ധ്യാത്മിക ജീവിത പന്ഥാവിലൂടെ ചരിക്കുവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. സ്‌നേഹസായൂജ്യം പ്രാപിക്കുവാന്‍ താത്പര്യമുള്ളവര്‍ക്കെല്ലാം ഈ പുസ്തകം പ്രയോജനകരവും ആവശ്യവുമാണെതില്‍ തര്‍ക്കമില്ല.Write a review on this book!. Write Your Review about കര്‍മ്മെലമലയേറ്റം ഇരുണ്ട രാത്രി Other InformationThis book has been viewed by users 2324 times