Book Name in English : Karuppum Veluppum Mazhavillum
ലോകമെമ്പാടും വെളുത്തവർ കറുത്തവരെ തലമുറകളായി അടിച്ചമർത്തിപ്പോന്നിട്ടുണ്ട് ഒരുപക്ഷേ, ഇതിനെതിരായ പൊരുതലുകൾ ഏറ്റവും കാലം നീണ്ടുനിന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തായിരിക്കണം. ദക്ഷിണാഫ്രിക്ക യിലെ ബഹുഭൂരിപക്ഷം വരുന്ന കറുത്തവർ ഭരണം തിരിച്ചുപിടിച്ചെങ്കിലും സംഘർഷങ്ങൾ ഇനിയുമവിടെ അവസാനിച്ചിട്ടില്ല. ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം വിവേചനഭാരം പേറുന്ന ഈ ജനതയിൽനിന്നും നമുക്കേറെ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലും കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടങ്ങൾ മാത്രമല്ല ഈ നാടിനു പറയാനുള്ളത് ആദിമമനുഷ്യചരിത്രവും അത്ഭുത പ്പെടുത്തുന്ന മൃഗകഥകളും നാവികസാഹസങ്ങളും നിധിവേട്ട കളും മനോഹര പ്രകൃതിദൃശ്യങ്ങളുമൊക്കെ ഈ മഴവിൽരാജ്യ ത്തിന്റെ കഥയിൽ ഉൾച്ചേരുന്നുWrite a review on this book!. Write Your Review about കറുപ്പും വെളുപ്പും മഴവില്ലും Other InformationThis book has been viewed by users 851 times