Book Name in English : Kathiyumayoru Russian Sundari
നാളത്തെ തലമുറയ്ക്ക് പ്രതീക്ഷയോടെ ജീവിതത്തെ നോക്കി കാണാന്‍ വലിയ പ്രചോദനം ആയിത്തീരും ഈ പുസ്തകം എന്ന കാര്യത്തില്‍ എനിക്ക് ഒരു തര്‍ക്കവുമില്ല
ജോർജ് പുല്ലാട്ടിന്റെ 29 ഓർമ്മക്കുറിപ്പുകളുടെ ഈ സമാഹാരം നമ്മെ പിടിച്ചിരുത്തി താളുകൾ മറിപ്പിക്കുന്ന വായനാനുഭവമാണ്. ഒഴുക്കും ഒതുക്കവുമുള്ള ഭാഷയിൽ അദ്ദേഹം അവതരിപ്പിക്കുന്ന ഈ ജീവിതസ്മരണകൾ ഫലത്തിൽ ഒന്നാംതരം ചെറുകഥകളാണ്. നല്ല കഥാകഥനത്തിന്റെ ആഖ്യാനചാതുര്യവും ശില്പഭംഗിയും ഓരോ കുറിപ്പിലും നിറഞ്ഞുനിൽക്കുന്നു. നിരീക്ഷണ പാടവത്തോടെയും നർമ്മബോധത്തോടെയും സഹാനുഭൂതിയോടെയും ജോർജ് അണിനിരത്തുന്ന വ്യക്തികളും അനുഭവങ്ങളും ഓർമ്മയിൽ നിന്ന് എളുപ്പത്തിൽ മാഞ്ഞുപോകുന്നവയല്ല. അവ ഒന്നുചേർന്നു മലയാളത്തിന് സമ്മാനിക്കുന്നത് ആത്മകഥാരചനക്ക് അതീവ ആസ്വാദ്യമായ മറ്റൊരു മുഖച്ഛായയാണ്.
– സക്കറിയ
നാളത്തെ തലമുറയ്ക്ക് പ്രതീക്ഷയോടെ ജീവിതത്തെ നോക്കി കാണാൻ
വലിയ പ്രചോദനം ആയിത്തീരും ഈ പുസ്തകം എന്ന കാര്യത്തിൽ
എനിക്ക് ഒരു തർക്കവുമില്ല.
-ബെന്യാമിൻ
അതീവ രസകരമായി വായിച്ചുപോകാവുന്ന പരുവത്തിൽ ജോർജ് പുല്ലാട്ട് സ്വന്തം ജീവിതാനുഭവങ്ങളെ വാക്കുകളിൽ പകർത്തിവച്ച അത്ഭുതമാണ് ‘കഥയാണീ ജീവിതം’.
-ബിപിൻ ചന്ദ്രൻ
കഥകൾ നിറഞ്ഞ മനുഷ്യജീവിതം. കഥയായി മാറുന്ന ജീവിതം.
അനുഭവകഥകളുടെ മനോഹരമായ ആവിഷ്‌കാരം.Write a review on this book!. Write Your Review about കത്തിയുമായൊരു റഷ്യന്‍ സുന്ദരി Other InformationThis book has been viewed by users 731 times