Book Name in English : Katte Kadale
നിശിതവും നിശ്ചലമല്ലാത്തതുമായ കവിമനസ്സാണ് പി.പി.രാമചന്ദ്രന്റേത് . കാല്പനികതയും പാരമ്പര്യവും സമ്മാനിച്ച ഊര്‍ജ്ജം പ്രസരിക്കുന്ന സ്പര്‍ശിനികള്‍ കൊണ്ട് പുത്തന്‍ലോകത്തിന്റെ ആഘാതങ്ങളെ അത് ഗ്രഹിക്കുന്നു . ആ ആഘാതങ്ങള്‍ നേരിടാനുള്ള കവചം നിര്‍മിക്കാന്‍ നിത്യജീവിതത്തിലെ പദങ്ങളും പദാവലികളുമാണ് ഉപയോഗിക്കുന്നത്. പ്രകൃതിയും പരിസ്ഥിതിയും സാംസ്‌കാരികത്തനിമയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെച്ചൊല്ലി ഉത്കണ്ഠപ്പെടുന്ന ഈ കവിതകള്‍ സ്വയം തിരസ്‌കൃതനാവാതിരിക്കാന്‍ ഏറ്റുപറയുന്ന സത്യവാങ്മൂലങ്ങളാണ് . 2007 മുതല്‍ എഴുതിയ കവിതകളുടെ സമാഹാരം. Write a review on this book!. Write Your Review about കാറ്റേ കടലേ Other InformationThis book has been viewed by users 4019 times