Book Name in English : Kavinizhalmala
കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവർ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്ര കല എന്നിവയ്ക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. വ്യക്തിപരമായി എന്നോടു വളരെ അടുപ്പമുള്ള പലരും എന്റെ കവിത മനസ്സിലാവാതെ സങ്കടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പാട്ടു കേട്ട് അല്ലെങ്കിൽ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവർ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മൾ മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയെയും ഒന്നു പിന്തുടർന്നുനോക്കുന്നത് രസകരമാവും.Write a review on this book!. Write Your Review about കവിനിഴല്‍മാല Other InformationThis book has been viewed by users 691 times