Book Name in English : Kaviyachan - P Makante Ormakalil
എന്തു ലളിതമായ ജീവിതം. എന്ത് ഉയര്‍ന്ന ചിന്താഗതികള്‍. ലോകമേ
തറവാടായി ജീവിക്കുക. വസുധൈവകുടുംബകമായി കഴിയുക.
ചുറ്റുപാടും കാണുന്ന കുട്ടികളോടൊക്കെ ഒരുപോലെ പെരുമാറുക...
എന്തൊരു മഹത്ത്വം. ഇതൊക്കെ ഒരു മഹാത്മാവില്‍ മാത്രം കാണുന്ന
സവിശേഷതകളാണ്. ആദ്യമാദ്യം എനിക്ക് ദുഃഖവും
അസഹിഷ്ണുതയുമാണ് തോന്നിയതെങ്കില്‍ പിന്നീടെനിക്ക് അഭിമാനവും
ആനന്ദവുമാണ് അനുഭവപ്പെട്ടത്. എന്റെ അച്ഛന്‍ എത്ര മഹാനാണ്.
മറ്റെല്ലാം എനിക്കു നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു മഹാത്മാവിന്റെ
സാമീപ്യംകൊണ്ടുതന്നെ ഞാന്‍ അനുഗൃഹീതനായല്ലോ.
കവിതയ്ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ വ്രതംനോറ്റ്, ഉപാസിച്ച
മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ അസാധാരണ
വ്യക്തിത്വത്തെക്കുറിച്ച് മകനെഴുതിയ അനുഭവവിവരണം. Write a review on this book!. Write Your Review about കവിയച്ഛന്‍- പി മകന്റെ ഓര്‍മകളില്‍ Other InformationThis book has been viewed by users 2240 times