Book Name in English : Kavyalokathe Asan
ആശാൻകവിതപോലെ അനുവാചകശ്രദ്ധയും നിരൂപകശ്രദ്ധയും ഒരുപോലെ ആകർഷിച്ച മറ്റൊരു വാങ്‌മയം മലയാളഭാഷയിലില്ല. ആശാൻപഠനത്തിന്‍റെ അതിവിപുലമായ ഒരു ജൈവഭൂമികതന്നെ രൂപംകൊണ്ടിരിയ്ക്കുന്നു. ഓരൊരുത്തരും സ്വന്തം കണ്ണും കണ്ണടയുടെ നിറവും നല്കുന്ന കാഴ്ചയ്ക്കനുസരിച്ച് സ്വന്തം ആശാനെ അവതരിപ്പിയ്ക്കുന്നു. അവയൊന്നും സമഗ്രമല്ല, പൂർണ്ണവുമല്ല. അവിടെയാണ് പ്രൊഫ. മാലൂർ മുരളീധരൻ്റെ ഈ കൃതി ശ്രദ്ധേയമാകുന്നത്. ഏതോ മുജ്ജന്മസുകൃതത്താൽ അനുഗ്രഹിക്കപ്പെട്ട പ്രൊഫ. മുരളീധരൻ്റെ സഹൃദയത്വവും കാവ്യമർമ്മജ്ഞതയും ആശാനിലേക്ക് മറ്റാരും സഞ്ചരിയ്ക്കാത്ത വഴികൾ കാണിച്ചുതരുന്നു. ആശാന്‍റെ കാവ്യസങ്കല്‌പത്തെപ്പറ്റി നാമിങ്ങറിയുവതല്പം എന്ന് ഈ കൃതി നമ്മെ ഓർമ്മിപ്പിയ്ക്കുന്നു.Write a review on this book!. Write Your Review about കാവ്യലോകത്തെ ആശാൻ Other InformationThis book has been viewed by users 7 times