Book Name in English : Kayeekalpam
കായികാദ്ധ്യാപകനെന്ന നിലയില്‍ ഔദ്യോഗികജീവിതം ആരംഭിക്കുകയും കേരളത്തിലെ കായികരംഗത്ത് നല്ല ഒരു സംഘാടകനായും നാഷണല്‍ ഫെഡറേഷന്റെ പ്രതിബദ്ധതയുള്ള ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ജീവചരിത്രരേഖകള്‍. സാധാരണ ട്രാക്കില്‍ നിന്നും അല്പം വ്യത്യസ്തമായ ജീവിതയാത്ര. ജീവിതത്തിന്റെ ഏടുകള്‍ മറിച്ചുനോക്കുമ്പോള്‍ ഓര്‍ക്കുന്ന സന്ദേശങ്ങളും മധുരസ്മരണകളും കായീകല്‍പം എന്ന ആത്മകഥ പങ്കുവെക്കുന്നു. ആധുനിക തലമുറയും ഭാവി തലമുറയും കായികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന കൃതി.
’’സത്യസന്ധവും ആത്മാര്‍ത്ഥതയും കഠിനപ്രയത്‌നത്തിനുള്ള സന്മനസ്സും കൈമുതലായുള്ള കഴിവുള്ള ഒരു കായികാദ്ധ്യാപകനും സംഘാടകനും എന്ന നിലയിലാണ് എനിക്ക് ടി.ഡി. ഫ്രാന്‍സിസിനെ അടുത്തറിയാവുന്നത്. സംസ്ഥാന ദേശീയ കായിക പ്രവര്‍ത്തനത്തിലെ കുറേ രസകരമായ മുഹൂര്‍ത്തങ്ങള്‍ ടി.ഡിയുടെ കണ്ണിലൂടെ കായീകല്‍പത്തില്‍ നമുക്ക് കാണാം.’’Write a review on this book!. Write Your Review about കായീകല്‍പം Other InformationThis book has been viewed by users 570 times