Book Name in English : Kerala Pinnitta Vikasana Vazhikal
യൂറോപ്പ്യൻ രാജ്യങ്ങളുടെ സാമ്പത്തികഭദ്രത ഇല്ലാതെ തന്നെ അവർക്ക് തുല്യമായ സാമൂഹിക-മാനവിക വികസനം/ക്ഷേമം എന്നത് നേടിയ സംസ്ഥാനമാണ് കേരളം. “വികസന ത്തിന്റെ കേരള മാതൃക“ എന്നത് തുടങ്ങി “കേരളം നമ്പർ വൺ“ എന്ന് വരെ ഉള്ള പരാമർശങ്ങൾ ഇതിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.
കേരള സംസ്ഥാനം രൂപീകരിച്ച ശേഷം ഇ.എംഎസ്സുമുതൽ, പിണറായി വിജയൻ വരെയുള്ള വിവിധ മുഖ്യമന്ത്രിമാരുടെ കീഴിലുള്ള സർക്കാരുകളുടെ ഭരണ കാലഘട്ടങ്ങളിൽ സംസ്ഥാന വികസനത്തിന് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ആദ്യ ഇ.എം.എസ് സർക്കാറിൻ്റെ കാലയളവുമുതൽ ഒന്നാം പിണറായി സർക്കാറിൻ്റെ കാലഘട്ടം വരെയുള്ള വിവിധ കാലഘട്ടങ്ങളിൽ, വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ നടപ്പിലാക്കിയ വികസനപദ്ധതികൾ ക്രോഡീകരിക്കുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്‌തക പ്രസിദ്ധീകരണത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. വ്യക്തമായ രാഷ്ട്രീയ വീക്ഷണം ഉള്ള ആളാണ് ഗ്രന്ഥകാരനെങ്കിലും ഈ പുസ്‌തകത്തിൽ അതിനതീതമായി നാടിൻ്റെ വികസനം രേഖപ്പെടുത്താനാണ് അദ്ദേഹം യത്നിച്ചിട്ടുള്ളത്. രാഷ്ട്രീയ പ്രവർത്തകർക്കും ഭരണകര്‌താക്കൾക്കും വികസനം പാഠ്യ വിഷയമാക്കു ന്നവർക്കും ഒഴിച്ചുക്കൂടാനാകാത്തതായി ഈ പുസ്‌തകം മാറുമെന്നാണ് എൻ്റെ വിശ്വാസം.Write a review on this book!. Write Your Review about കേരളം പിന്നിട്ട വികസന വഴികൾ Other InformationThis book has been viewed by users 2 times