Book Name in English : Khaleepha Umarinte Pinmurakkar
മലയാള കഥാസാഹിത്യത്തിലെ സൂര്യതേജസ്സായ ടി പത്മനാഭന്റെ സ്‌മരണകളും അനുഭവക്കുറിപ്പുകളും. പ്രശസ്ത ഭിഷഗ്വരനും പ്രവാസിയുമായ ഡോ ആസാദ് മൂപ്പനെയും അദ്ദേഹത്തിന്റെ ബന്ധുവായ ഡോ സൈനുദ്ധീനെയും കുറിച്ചുള്ള ലേഖനം അതീവ ഹൃദ്യമാണ്. ഒപ്പം തന്നെ ബഷീറിനെയും ഒ.വി. വിജയനെയും മാധവിക്കുട്ടിയെയും കെ പി അപ്പനെയും ഭരത്മുരളിയെയുമൊക്കെ തന്റെ ചേതോഹരമായ ആഖ്യാനശൈലിയിൽ പത്മനാഭൻ വരച്ചു വെയ്ക്കുന്നു. അനുഭവയാഥാർത്ഥ്യങ്ങൾ തീക്ഷ്ണമായി അവതരിപ്പിക്കുന്ന കുറിപ്പുകളിൽ നന്മയുടെ തൂവെണ്മ തെളിഞ്ഞുനിൽക്കുന്നു. ബാല്യകാലഓർമ്മകൾ കഥകൾപോലെ നമ്മെ വിസ്മയിപ്പിക്കും. തീർച്ച!Write a review on this book!. Write Your Review about ഖലീഫാ ഉമറിന്റെ പിന്‍മുറക്കാര്‍ Other InformationThis book has been viewed by users 1611 times