Book Name in English : Koottamthettiya Kutty
വറുതിയുടെ തീവെയില്‍പ്പാത താണ്ടി ഗിരീശന്‍ എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്‍മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്‍ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്‍, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നുWrite a review on this book!. Write Your Review about കൂട്ടംതെറ്റിയ കുട്ടി Other InformationThis book has been viewed by users 363 times