Book Name in English : Kottiyoor Puravruthavum Varthamaanavum
വടക്കൻ കേരളത്തിൻ്റെ തനത് സാംസ്‌കാരിക പൈതൃകത്തിന്റെയും അനന്യമായ ആചാരാനുഷ്‌ഠാന പാരമ്പര്യത്തിൻ്റെയും പ്രതീകമാണ് കൊട്ടിയൂർ ക്ഷേത്രം. ത്രിശിരസ്സിൻ്റെ തപോഭൂമി എന്നു വിശ്വസിക്കപ്പെടുന്ന തൃശിരാചലത്തിൻ്റെ കിഴക്കൻ ചരിവിലെ കാനനമധ്യത്തിലാണ് ക്ഷേത്രസന്നിധാനം. വാവലിപ്പുഴയിലെ തീർത്ഥജലം നിലയ്ക്കാത്ത പ്രവാഹമായി ഒഴുകിക്കൊണ്ടിരിക്കുന്ന തിരുവഞ്ചിറയുടെ മദ്ധ്യത്ത് ഉരുളൻ കല്ലുകളും മണ്ണം കൊണ്ട് പണിതീർത്ത കൽത്തറകൾ, മണിത്തറയിലെ ഉഗ്രവേദിയിൽ ശിവലിംഗം, ദക്ഷപ്രജാപതിയാൽ അപമാനിതയായ സതിയുടെ പ്രതികാരാഗ്നിയുറഞ്ഞ അമ്മ മറഞ്ഞ തറ... വിസ്‌മയങ്ങളുടെയും കൗതുകങ്ങളുടെയും ഭൂമികയായ കൊട്ടിയൂരിൻ്റെ ചരിത്രവും പുരാവൃത്തവും ഉത്സവവിശേഷങ്ങളും അടക്കം അറിയേണ്ടതെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്. കൊട്ടിയൂർ കുട്ടായ്‌മയുടെ സമാനതകളില്ലാത്ത ആധികാരിക ഗവേഷണരേഖ.Write a review on this book!. Write Your Review about കൊട്ടിയൂർ പുരാവൃത്തവും വർത്തമാനവും Other InformationThis book has been viewed by users 3 times