Book Name in English : Kudumbapuranam Oru Namovakam
ഒരു ഗ്രാമത്തിൽ നിന്നു തുടങ്ങി മഹാനഗരത്തിലെത്തിയ ജീവിതയാത്രയുടെ ചിത്രങ്ങളാണ് ഈ ഓർമ്മക്കുറിപ്പുകളിലുള്ളത്. ഓർമ്മകളുടെ അടരുകളിലേക്കുള്ള മടക്കയാത്ര, തീർത്ഥയാത്രയെപോലെയാണ്. തൻ്റെ കാലത്തെക്കുറിച്ച് അവർ അടയാളപ്പെടുത്തുമ്പോൾ ജീവിതം അത്രയേറെ സന്തോഷം തരുന്നതു മാത്രമല്ലെന്ന് നാം തിരിച്ചറിയുന്നു. സ്നേഹവും സാന്ത്വനവും നൽകുന്ന പാടങ്ങളുടെയും മരങ്ങളുടെയും നീർച്ചാലുകളുടെ ഇടയ്ക്ക് ഒറ്റപ്പെട്ടും കൂട്ടമായും ഉല്ലസിച്ചുകൊണ്ടിരുന്ന ഏതു ജീവിതത്തിനും മറികടക്കാൻ അനേകം കടമ്പകളുണ്ട്. അതൊക്കെ അതിജീവിക്കാൻ കഴിഞ്ഞാൽ ജീവിതം സാർത്ഥകമായി. അത്തരം കാലങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് മധുരനൊമ്പരങ്ങളോടെ ഈ എഴുത്തുകാരി അസാധ്യമായതിനെ സാധ്യമാക്കുക എന്നൊരു ജീവിതതത്ത്വം പറയാതെ പറഞ്ഞ് മാറിനിന്നു മന്ദഹസിക്കുന്നുണ്ട്.Write a review on this book!. Write Your Review about കുടുംബപുരാണം ഒരു നമോവാകം Other InformationThis book has been viewed by users 64 times