Book Name in English : Kulchayum Phulkayum Pinne Njanum
ദൈനംദിന ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ തിളക്കമാര്‍ന്ന നിരീക്ഷണങ്ങളുടെ സമാഹാരം. വഴിതെറ്റിവന്ന
തേങ്ങയുമായുള്ള വിചിത്രമായ ഏറ്റുമുട്ടല്‍ മുതല്‍ ജിമ്മിലെ പരാജയങ്ങളെക്കുറിച്ചുള്ള നര്‍മ്മംകലര്‍ന്ന തുറന്നുപറച്ചിലുകള്‍ വരെ. ഖൈറുന്നിസ പറയുന്ന നേരിടലുകളുടെയും അനുഭവങ്ങളുടെയും കഥകള്‍, നിശിതമായ ഹാസ്യത്തോടൊപ്പം സാധാരണക്കാരോട് മാനുഷികമായ ഐക്യവും പ്രകടിപ്പിക്കുന്നു; മനുഷ്യര്‍ സ്വയം സൃഷ്ടിക്കുന്ന അവസ്ഥകളുടെ വിഡ്ഡിത്തങ്ങളിലേക്കും കിറുക്കുകളിലേക്കും ഉള്‍ക്കാഴ്ചകള്‍ പകരുന്നു; അസംബന്ധങ്ങളിലേക്ക് കണ്ണ് തുറന്നുവെക്കുന്നു.
ആഹ്ലാദകരമായ ഒരു വായനാനുഭവം. -ശശി തരൂര്‍ ആധുനിക ഇന്ത്യന്‍ വനിതയുടെ ജീവസ്സുറ്റ നര്‍മ്മവും
ഇഴമുറിയാത്ത ഫലിതോക്തിയും ഇടകലര്‍ത്തിയ കല്‍പ്പിതകഥകളും സംഭവകഥകളും. പേജുകള്‍ മറിക്കുംതോറും സമ്പൂര്‍ണ്ണവും കലര്‍പ്പില്ലാത്തതുമായ ഹാസ്യത്തിന്റെ ചെറുചിരി ഉയര്‍ത്തുന്ന പുസ്തകം.
-മനു എസ്. പിള്ളWrite a review on this book!. Write Your Review about കുൽച്ചയും ഫുൽക്കയും പിന്നെ ഞാനും Other InformationThis book has been viewed by users 344 times