Book Name in English : Kunnukayari Chellumbol
“വാദ്യോപകരണത്തിൻ്റെ തന്ത്രികളെ അയച്ചുകെട്ടിയാൽ ശബ്ദം തീരെ കേൾക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാൽ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധൻ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകൾ.“
- കെ.പി. രമേഷ്
ധ്യാനസാന്ദ്രവും ജ്ഞാനനിർഭരവുമായ ഹൈക്കുകൾപോലെ ഒരു പിടി കുറുങ്കഥകൾ. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയർപ്പിൻ്റെയും മണ്ണിൻ്റെയും തീക്ഷ്‌ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിൻ്റെ സൗന്ദര്യവും പൂർണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂർവസമാഹാരം.Write a review on this book!. Write Your Review about കുന്നുകയറി ചെല്ലുമ്പോൾ Other InformationThis book has been viewed by users 270 times