Book Name in English : Kuttikalude Mahabharatham
’ബംഗാളിഭാഷയിലുള്ള ഒരു മഹാഭാരതഗ്രന്ഥത്തില്‍നിന്നു പാറുക്കുട്ടിഅമ്മ തന്റെ മാതൃഭാഷയായ മലയാളത്തിലേക്കു തര്‍ജമ ചെയ്ത ഒരു പുസ്തകമാണ് ഇത്. മഹാഭാരതത്തില്‍ വര്‍ണിച്ചിട്ടുള്ള എല്ലാ പ്രധാനസംഗതികളെയും ഹൃദ്യമായ ഭാഷയില്‍ പാറുക്കുട്ടിഅമ്മ വിശദമായി ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു കഥ എളുപ്പത്തില്‍ മനസ്സിലാവത്തക്ക നല്ല പച്ചമലയാളത്തിലാണ് ഈ പുസ്തകം എഴുതീട്ടുള്ളത്. പച്ചമലയാളമാണെങ്കിലും ഭാഷാരീതി നന്നായിട്ടുണ്ട്. കേരളത്തിലുള്ള വിദ്യാലയങ്ങളില്‍ മലയാളഭാഷ പഠിപ്പിക്കുന്നതിലേക്ക് ഒരു പാഠ്യപുസ്തകമായി ഈ പുസ്തകത്തെ നിശ്ചയിക്കുന്നതായാല്‍ അതു കുട്ടികള്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. വിദ്യാഭ്യാസത്തിനു ഭാരവാഹികളായ മാന്യന്മാര് ഈ കാര്യത്തെപ്പറ്റി ആലോചിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.’ -എം. കൃഷ്ണന്‍നായര്‍
മഹാഭാരതകഥ കുട്ടികള്‍ക്കായി, ലളിതം ഹൃദ്യം. ചേര്‍ക്കില്‍ പാറുക്കുട്ടി അമ്മയും സി. സരോജിനി നായരും തയ്യാറാക്കിയത്.Write a review on this book!. Write Your Review about കുട്ടികളുടെ മഹാഭാരതം Other InformationThis book has been viewed by users 2991 times