Book Name in English : Lanka
അക്ഷരക്കൂട്ടിൽ ഒതുങ്ങാത്ത അനന്തതയാണ് ലങ്ക ലങ്കയെ എഴുതിയോ വായിച്ചോ ഫലിപ്പിക്കുക എളുപ്പമല്ല. വായനയുടെ ഓരോ അണുവിലും നിരന്തരം ഓർമ്മിപ്പിക്കുന്ന ഈ പൊരുളാണ് ലങ്കയെയും എഴുത്താളെയും പ്രസക്തമാക്കുന്നത്.
അമ്പരപ്പിക്കുന്ന ഔന്നത്യങ്ങളും അതിശയിപ്പിക്കുന്ന അഗാധതകളും നോക്കെത്താതെ പരക്കുന്ന നിരപ്പിടങ്ങളുംകൊണ്ട് വികാരവിചാരങ്ങളെ തുടരത്തുടരെ മഥിക്കുന്ന രചനയുടെയും പ്രമേയത്തിന്റെയും കരുത്ത് കാലമാവശ്യപ്പെടുന്ന എഴുത്താക്കി ലങ്കയെ മാറ്റുന്നു... ലങ്കാപര്യടനം ഒരു പാഴ്ച്ചെലവല്ല, തീർച്ച. ലങ്കയ്ക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെയും സാംസ്കാരികാധിനിവേശചർച്ചകളുടെയും കാലത്ത് ലങ്കയെ ആർക്കും മാറ്റിനിർത്താനാവില്ല. അനുഭാവിച്ചും പ്രതിഭാവിച്ചും നമ്മോടൊപ്പം ലങ്കാധിപനും ലങ്കയുമുണ്ടാവും.Write a review on this book!. Write Your Review about ലങ്ക Other InformationThis book has been viewed by users 9 times