Book Name in English : Mahatma
‘സഹിഷ്ണുത’ എന്ന പദം പ്രചാരലുപ്തമാകുന്ന ലോകത്തിന് ഗാന്ധിജിയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. = മുമ്പത്തേക്കാളേറെ ഇപ്പോൾ, ആ മഹാത്മാവിന്റെ സ്മൃതിമണ്ഡപത്തിന്റെ അടിക്കല്ലുകൾവരെ മാന്തിമാറ്റുവാൻ ഇന്നത്തെ ജനനായകർ വ്യഗ്രതപ്പെടുന്നത് ഈ പുസ്തകത്തെ ഒരു അനിവാര്യതയാക്കുന്നു, ‘അച്ഛാ ദിൻ’ എന്ന കിനാവിന്റെ വർഗീയ സാമ്പത്തിക ശക്തികളുടെ ആശ്ലേഷം അതിവിദൂരത്താക്കുന്ന കാലം ഈ പഠനങ്ങളെ അനുപേക്ഷണീയമാക്കുന്നു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പ്രതിപാദ്യ വിഷയമാക്കുന്ന, ഇതിവൃത്തപരിസരമാകുന്ന കുറെ സാഹിത്യരചനകൾ ഇവിടെ വായനയ്ക്കും സംവാദത്തിനും വിധേയമാകുകയാണ്. മാടമ്പും സച്ചിദാനന്ദനും സുഭാഷ് ചന്ദ്രനും സുസ്മേഷും ഒക്കെച്ചേർന്ന് രാഷ്ട്രപിതാവിന്റെ ഒരു പോർട്രെയിറ്റ് ഈ താളുകളിൽ പൂർത്തിയാക്കുന്നു. സത്യാനന്തരകാലത്തെ കല്ലുവച്ച നുണകളെ അവർ സത്യത്തിന്റെ സൂര്യനുനേർക്ക് ഉന്മുഖമാക്കുന്നു.Write a review on this book!. Write Your Review about മഹാത്മ Other InformationThis book has been viewed by users 9 times