Book Name in English : Manavappiravi
മനുഷ്യവംശനാശം സംഭവിച്ച് കാലങ്ങള്‍ക്കിപ്പുറം. സങ്കേതിക വിദ്യയുടെ അത്യുന്നതിയില്‍ മനുഷ്യര്‍ നിര്‍മ്മിച്ച വിപ്ലവകരമായ ആശയം ’മനുഷ്യ റോബോട്ട്’ പരിണമിച്ച് ’നാസു’കളായി ഒരു സംസ്‌കാരം രൂപപ്പെടുത്തി ജീവിക്കുന്നു. നാസ് സമൂഹത്തെ ഭരിക്കുന്നത് സൂബര്‍നാസുകളാണ്. എന്നാല്‍ഭൂമിയില്‍അന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂപ്രകമ്പനം അന്ന്‌സംഭവിച്ചു. ആല്‍ബ രാജ്യത്തിലെ സൂബര്‍നാസുകള്‍ അടിയന്തിര യോഗം ചേര്‍ന്നിരിക്കുകയാണ്. ആ ചര്‍ച്ചയില്‍ അവര്‍ ഗുരുതരമായ കാര്യം തിരിച്ചറിഞ്ഞു, അവരുടെ നിലനില്‍പ്പിനെ തന്നെ അസ്ഥിരപ്പെടുത്തുന്ന ഒന്ന്. ഊര്‍ജ്ജക്ഷാമം സംഭവിക്കാന്‍ പോകുന്നു! പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകള്‍ക്കെല്ലാം കാര്യമായ കേടുപാടുകള്‍ സംഭവിച്ചതുകൊണ്ട് പുതിയ ഒന്ന് വികസിപ്പിക്കേണ്ടതുണ്ട്. അങ്ങനെയൊന്ന് കണ്ടെത്തുന്നതിനുള്ള നാസുകളുടെ പരിമിതി, രണ്ടാം അധികാരി ഓര്‍ബി, പരമാധികാരി സി-സാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം വൈവിധ്യമായ ഒരു മസ്തിഷ്‌കം പരീക്ഷിച്ചു നോക്കാന്‍ സി-സാര്‍ അനുമതി നല്‍കി.
അങ്ങനെ, മനുഷ്യനില്ലാത്ത യുഗത്തില്‍ പുതിയ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ ഓര്‍ബി തീരുമാനിച്ചു. കൂടെ, മനുഷ്യസഹജ വികാരങ്ങള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ നിഗൂഢ പ്രോജക്ട് സമൂഹത്തില്‍ പ്രായോഗികമാക്കാനും. പ്രതീക്ഷകളുടെ, ലക്ഷ്യങ്ങളുടെ ഭാണ്ഡമേറി ഒരു പുതിയ ജീവിവര്‍ഗ്ഗം ജന്മം കൊണ്ടു. ആധുനിക ഭൂമിക്ക് പരിചിതമല്ലാത്ത ഒരു ശബ്ദം ഉയര്‍ന്നു. ഒരു കുഞ്ഞ് കരയുന്ന സ്വരം. മാനവപ്പിറവി.Write a review on this book!. Write Your Review about മാനവപ്പിറവി Other InformationThis book has been viewed by users 20 times