Book Name in English : Manukuttanum Minupoochayum
ആരും ആരേയും കാണലും മിണ്ടലും കളിക്കലും ഒന്നുമില്ലാതിരുന്ന കൊറോണക്കാലത്താണ് മിനു മനുക്കുട്ടന്റെ ബെസ്റ്റ് ഫ്രണ്ടായത്. കറുപ്പും വെളുപ്പും നിറമുള്ള ആ പതുപതുത്ത മിടുക്കിപ്പൂച്ച, ‘അരുതു’കളുടെ മുഷിപ്പന്‍ ദിനങ്ങളില്‍ മനുക്കുട്ടന്റെ വാലായി മാറി. ‘മ്യാവൂ…’ മൂളി, പാദങ്ങളില്‍ മുട്ടിയുരുമ്മി, ഒപ്പം കവാത്ത് നടത്തി ആ സാമര്‍ഥ്യക്കാരി മനുവിനോട് ഇഷ്ടംകൂടി. എന്നാല്‍, കുറുക്കന്മാരും കാട്ടുപൂച്ചകളും കാടകം വാഴുന്ന കുന്നിന്ചെരിവിലെ അപ്പൂപ്പന്‍വീട്ടില്‍ മനുവിനൊപ്പം വിരുന്നുപാര്‍ക്കാനെത്തിയ അവള്‍ക്ക് ഒരു അമളിപിണഞ്ഞു – മിനുവിന്റെ മീന്‍കൊതിക്കുള്ള ശിക്ഷയായിരുന്നു അത് !Write a review on this book!. Write Your Review about മനുക്കുട്ടനും മിനുപ്പൂച്ചയും Other InformationThis book has been viewed by users 352 times