Book Name in English : Manushyante Uthbhavam
പ്രപഞ്ചത്തേയും മനുഷ്യനേയും ദൈവം സൃഷ്ടിച്ചതാണെന്നു കരുതുന്ന സൃഷ്ടിവാദവും, ഒരു ഏകകോശജീവിയുടെ സന്തതിപരമ്പരകൾ പരിണമിച്ചാണ് മനുഷ്യരുണ്ടായതെന്നു സമർത്ഥിക്കുന്ന പരിണാമവാദത്തേയും ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒരേപോലെ വിമർശിക്കുന്ന പഠനഗ്രന്ഥം. മനുഷ്യനുൾപ്പടെയുള്ള വ്യത്യസ്ത ജീവജാതികളുടെ ബീജങ്ങൾ ഒരുമിച്ചോ, വലിയ ദൈർഘ്യമില്ലാത്ത ഒരു കാലഘട്ടത്തിനുള്ളിലോ പ്രകൃതിയിൽ പലയിടത്തും രൂപപ്പെട്ടു വരികയാണുണ്ടായതെന്ന് മെഡിക്കൽ ഡോക്ടറായ ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ സമർത്ഥിക്കുന്നു.
സൃഷ്ടിവാദത്തിനും പരിണാമവാദത്തിനും ഒരു പുനർവായന അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നും ഇതുവരെ വിശ്വസിച്ചു വച്ച രീതിയിലല്ല പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉത്ഭവമെന്നും അറിയുമ്പോൾ ഒരു ’പാരഡൈം ഷിഫ്റ്റി’നായി മനസ്സ് പാകപ്പെടുത്തിയെടുക്കുക. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നും വിശ്വസിച്ചുകൊണ്ട് ഏറിയ ഗർവോടെ വാദപ്രതിവാദങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത മതവിശ്വാസികൾ, ഒരേ മതത്തിലെ വ്യത്യസ്ത ഉപവിഭാഗങ്ങൾ, പരിണാമവിശ്വാസികൾ ഇവരെല്ലാം മുന്തിയ മൗലികവാദികളാണ്. തങ്ങളുടെ അറിവിൽ / വിശ്വാസങ്ങളിൽ അല്പമെങ്കിലും പോരായ്മകളുണ്ടെന്ന് ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും തോന്നിയിട്ടില്ലാത്ത ഒരാളും ഈ ഗ്രന്ഥം വായിക്കേണ്ടതില്ല.Write a review on this book!. Write Your Review about മനുഷ്യന്റെ ഉത്ഭവം Other InformationThis book has been viewed by users 582 times