Book Name in English : Mazhakal Puzhakal
മഴയെയും പുഴയെയും ചൊല്ലിയുള്ള തന്റെ വിഹ്വലതകളും ഉത്ക്കണ്ഠ്കളും കുഞ്ഞപ്പ പട്ടാനൂര്‍ സമാന മനസ്ക്കരുമായി പങ്കിടുന്നു. സഹനത്തിന്റെയും പീഡനത്തിന്റെയും കെടുതിയുടെയും അധിനിവേശത്തിന്റെയും മാരകമായ ബിംബമാണ് കുഞ്ഞപ്പക്കവിതയിലെ മഴ. വന്യവും അശാന്തവുമായ നിലവിളിയായി കാലത്തിന്റെ സ്മൃതികളില്‍ മഴ ആര്‍ത്തലയ്ക്കുന്നു.
പുഴ നമ്മുക്കമ്മയാണ്, ദേവിയാണ്. ശോകനാശിനിയാണ്. ചരിത്രത്തിന്റെ രക്ത സാക്ഷിയും മൂകസാക്ഷിയുമാണ്. ആഗോള ഭീകരത കുപ്പത്തൊട്ടിയാക്കിയ ചാലിയാര്‍, പുതിയൊരു സൂര്യോദയത്തിന്റെ സ്വപ്നങ്ങള്‍ സമ്മാനിച്ച കബനി, കാനനപ്പച്ചകളും ഗ്രാമത്തിന്‍ വിശുദ്ധിയും കൈമോശം വന്ന നിള, കയ്യൂര്‍ സമരത്തിന്റെ അനശ്വരഗാഥകള്‍ തീര്‍ത്ത തേജസ്വിനി, ധുസരവദനയായിത്തീര്‍ന്ന നര്‍മ്മദ…. പ്രകൃതിയും ചരിത്രവും വര്‍ത്തമാനവും ഈ കവിതകളില്‍ ഒന്നിക്കുന്നു; മദ്ധ്യാഹ്ന സുഷുപ്തിയില്‍ നിന്നും നമ്മെ തട്ടിയുണര്‍ത്തുന്നു.
Write a review on this book!. Write Your Review about മഴകള്‍ പുഴകള്‍ Other InformationThis book has been viewed by users 3630 times