Book Name in English : Mazhayude Athmakadhayile Kadal
മരിച്ചവർ യാത്രയാകുന്നത് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. അവിടെ അവർ അനശ്വരതയെ പ്രാപിക്കുന്നു. വി.ടി. പ്രദീപിന്റെ പുസ്തകം വായിച്ചപ്പോൾ തോന്നിയ വരികളാണ്. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒരത്ഭുതദ്വീപായ ഒതളൂരിന്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാൾ ഓർമ്മയുടെ വേട്ടമൃഗമാണ്. അതിന്റെ അമ്പേറ്റ് താഴെ വീഴുമ്പോൾ ഇയാളിൽനിന്ന് സ്മൃതി ഉർസുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വർഷങ്ങൾക്കിടയിൽ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓർമ്മകളെ വരച്ചിടുന്ന പുസ്തകം. മറവിക്കുമേൽ ഓർമ്മകളുടെ കലാപമായിത്തീരുന്ന ഈ പുസ്തകം പ്രദീപ് എന്ന വില്ലിൽനിന്ന് പുറപ്പെട്ടുപോയ ഈ ഗ്രാമം വായനക്കാരന്റെ മനസ്സിനെ തുറക്കുകതന്നെ ചെയ്യും. -സന്തോഷ് ഏച്ചിക്കാനം
Write a review on this book!. Write Your Review about മഴയുടെ ആത്മകഥയിലെ കടൽ Other InformationThis book has been viewed by users 240 times