Book Name in English : Mizhavukunnu
ചരിത്രവും ഐതിഹ്യവും ഏറെ ഖനനം ചെയ്തെടുക്കാ വുന്ന മിഴാവ്കുന്ന് ഞാൻ കണ്ടിട്ടുണ്ട്. ക്ഷേത്രവും അതിന്റെ ഭൂമി യും ആകാശവുമെല്ലാം ആരെയും വശീകരിക്കും. മുത്തപ്പൻ തട്ടി യെറിഞ്ഞ മിഴാവുകളിലൊന്ന് വീണയിടമാണ് മിഴാവ്കുന്നെന്ന് പഴമക്കാർ പറഞ്ഞു പോന്നു. ആ ദേശവും അവിടുത്തെ നാനാ ജാതി മനുഷ്യരും ഇപ്പോഴിതാ ഒരു നോവലിൻ്റെ ഫ്രയിമിൽ നിന്നും നമ്മെ അഭിമുഖീകരിക്കുന്നു. ദേശത്തെ അതിന്റെ വിസ് തൃതിയിലും ആഴത്തിലും വരച്ചെടുക്കാൻ മനീഷ് മുഴക്കുന്ന് കണ്ടതും കേട്ടതുമായ മനുഷ്യരുടെ കഥ പറയുന്നു. തേയ്മാനം, വന്ന നാട്ടുഭാഷയെ ചിന്തേരിട്ട് വിളക്കുന്നു. മാഞ്ഞുപോയ വാമൊഴികൾ നിവർത്തിയെടുക്കുന്നു. കർഷകർ, ആശാരിമാർ, ഈർച്ചക്കാർ, മീൻ കച്ചവടക്കാർ, പാട്ടക്കാർ, വണ്ണാത്തികൾ, ഏറ്റുകാർ, തെയ്യക്കാർ, വിപ്ലവകാരികൾ, സാംസ്‌കാരിക പ്രവർ ത്തകർ, എന്നിങ്ങനെ ഒരു നിമഗ്ന ജനത മിഴാവ്‌കുന്നിലുണ്ട്.
പുത്തരിവെള്ളാട്ടവും, പൈങ്കുറ്റിയും, പുരപുതയ്ക്കലും, കശുമാങ്ങാവാറ്റും, വെള്ളരിനാടകവും, നെല്ല് മൂർച്ചയും, കരിയാ പോതിയും, പോതിക്കുണ്ടും, പുനം കൃഷിയും രാവെഴുത്തും, തിരണ്ടു കല്യാണവും, അരേക്കെട്ടും, പനമുകളിലെ ദൈവവും ഇക്കാലത്തെ ഒരു തുടക്കക്കാരൻ്റെ ആദ്യ നോവലിലേക്ക് സമ്യ ദ്ധിയിൽ ഇറങ്ങി വരുന്നത് അത്‌ഭുതത്തോടെയാണ് ഞാൻ കാണുന്നത്.
-വി. ആർ. സുധീഷ്Write a review on this book!. Write Your Review about മിഴാവുകുന്ന് Other InformationThis book has been viewed by users 31 times