Book Name in English : Mulla Naazaruddin Kathakal
നമ്മുടെ നാറാണത്തു ഭ്രാന്തനെപ്പോലെ, എല്ലാ നാട്ടിലുമുണ്ടാകും പൊടിത്തമാശയും ചില്ലറ നേരമ്പോക്കും ഇത്തിരി ഭ്രാന്തും ലേശം തത്ത്വചിന്തയും കൂടിച്ചേര്‍ന്ന ഐതിഹ്യകഥാപാത്രങ്ങള്‍. ഇവരൊന്നും ഏതെങ്കിലും വ്യക്തിയുടെ സൃഷ്ടിയായിരിക്കില്ല. അനേകകാലംകൊണ്ട് ഒരു നാട്ടിലെ ജനതയുടെ ഓര്‍മകളിലും മൊഴികളിലും ജീവിതത്തില്‍ത്തന്നെയും ഉരുവംകൊള്ളുന്ന കഥാപാത്രങ്ങളാണവര്‍. ഓരോ തലമുറയും സ്വന്തം ചിരിയും ആലോചനയുംകൊണ്ട് ഇത്തരം കഥാപാത്രങ്ങളുടെ ഫലിതസമ്പത്തിലേക്ക് സ്വന്തം വരി കൊടുത്തുപോരുന്നു. അത്തരമൊരു കഥാപാത്രമാണ് മുല്ലാ നാസറുദ്ദീന്‍. മുല്ലാ നാസറുദ്ദീന്‍ കഥകളുടെ ബൃഹദ്‌സമാഹാരം.Write a review on this book!. Write Your Review about മുല്ലാ നാസറുദ്ദീന്‍ കഥകള്‍ Other InformationThis book has been viewed by users 2844 times