Book Name in English : Murder Gang
പക്ഷെ അയാളുടെ സമീപനവും ആലീസിന്റെ മരണവും തമ്മിലുള്ള ബന്ധമെന്താണ്?“
“അതാണ് മനസിലാകാത്തത്.“
പെട്ടെന്ന് ഒരു ആശയം പുഷ്പരാജിന്റെ ഉള്ളിൽ കടന്നുകൂടി.
അയാൾ തന്റെ അടുത്തുവന്നാണ് സിഗരറ്റ് കെയ്‌സ് തുറന്നത്. അപ്പോൾ അതിൽനിന്ന് എന്തെങ്കിലും വസ്തു പുറപ്പെട്ട് അത് ആലീസിന്റെ കഴുത്തിൽ കയറി കാണുമോ..?
ചിലപ്പോൾ വിഷം നിറച്ച ഒരു സൂചിയായിരിക്കാം അത്.
ആരും സംശയിക്കാത്ത ഒരു മാരക ആയുധമായിരിക്കണം ആ സിഗരറ്റ് കെയ്‌സ്.
“അങ്ങനെയായിരുന്നെങ്കിൽ അയാൾക്ക് അത് തന്റെ നേർക്കും പ്രയോഗിക്കാമായിരുന്നെല്ലോ.?
എന്തുകൊണ്ട് അയാൾ അതു ചെയ്തില്ല.?“
“അതിനുകാരണം കാണും.?“
മർഡർ ഗാങ്, കോട്ടയം പുഷ്പനാഥ്
1982 ൽ ആങ്കർ ബുക്സ് കോട്ടയം ആണ് “മർഡർ ഗാങ് “ എന്ന കുറ്റാന്വേഷണ നോവൽ ആദ്യമായി പ്രസിദ്ധികരിച്ചത്.
ഈ കേസിന്റെ പര്യയവസാനത്തോടുകൂടി ഡിറ്റക്റ്റീവ് പുഷ്പരാജ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ കുറ്റാന്വേഷകനായി മാറുകയായിരുന്നു.
പുഷ്പരാജിനൊപ്പം മോഹിനിയും കേസിന്റെ ഭാഗാവാക്കാകുന്നു എന്ന പ്രത്യേകതയും ഈ നോവലിനുണ്ട്.
അന്വേഷണം ഇന്ത്യയിൽ നിന്നും റോമിനടുത്തുള്ള ക്രീറ്റ് ദ്വിപിലേക്ക് എത്തുന്നതും പുഷ്പരാജ് കഥകളുടെ ചരിത്രമാണ്.
അന്താരാഷ്ട്ര കുറ്റവാളി സംഘത്തെ കീഴടക്കാനുള്ള ഉദ്വേഗജനകമായ ശ്രമം സംഘർഷഭരതമായ സംഭവപരമ്പരകളാൽ നോവൽ ഉടനീളം നിറഞ്ഞു നിൽക്കുന്നു.
റോമിൽ നിന്ന് ടാങ്കർ കപ്പലിലും പിന്നീട് ബോട്ടിലും പുഷ്പരാജ് യാത്ര ചെയ്യുന്നത് കണ്ണ്മുന്നിൽ വരച്ചുകാട്ടുന്നു.
അറിവും ഭാവനയും കഥാഗതിയും ഒത്തുചേർന്ന ശ്രീ പുഷ്പനാഥിന്റെ മറ്റൊരു സാഹസിക നോവലാണ്
“മർഡർ ഗാങ് “.Write a review on this book!. Write Your Review about മർഡർ ഗാങ് Other InformationThis book has been viewed by users 701 times