Book Name in English : Muthalalaayani
നെയ്യാര്‍തീരത്തെ ഒരു ഗ്രാമത്തില്‍ ഭീതിവിതയ്ക്കുന്ന അക്രമകാരികളായ മുതലകളെക്കുറിച്ചു പഠിക്കാന്‍ ട്രേലിയയില്‍നിന്നെത്തുന്ന രഘുവരന്‍ എന്ന ജന്തുശാസ്ത്രജ്ഞനിലൂടെ നന്മതിന്മകളെ വേറിട്ടരീതിയില്‍
വ്യാഖ്യാനിക്കുന്ന രചന. എപ്പോഴും ദൂരൂഹതയുടെ ഇരുട്ടിലിരുന്ന് ചുറ്റുപാടുമുള്ള കാര്യങ്ങള്‍ ഒരു
വെളിപാടുപോലെ കൃത്യമായി അറിയുന്ന അന്ധയായ അമ്മച്ചിയമ്മ, ഏതോ അദൃശ്യനിയമാവലിയനുസരിച്ച്
ഒരു നിയോഗംപോലെ പലരും വന്നു താമസിച്ചുപോകുന്ന നിലംപൊത്താറായ തീര്‍ത്ഥന്‍കരതറവാട്, വഴുക്കുന്ന
കല്‍പ്പടവുകള്‍ ഇറങ്ങിച്ചെല്ലുന്ന നിലവറയ്ക്കുള്ളിലെ നിധികാക്കാന്‍ ചുറ്റിലും ഇഴഞ്ഞുനീങ്ങുന്ന
എണ്ണമറ്റ മുതലകള്‍… ഭീതിയുടെ സ്പര്‍ശമുള്ള ഭ്രമാത്മകലോകവും ജന്മരഹസ്യത്തിന്റെ പൊരുള്‍ തേടുന്ന
നായകനിലൂടെ അന്വേഷണാത്മതകയുടെ ഉദ്വേഗവും ഒരുമിക്കുന്ന അപൂര്‍വ്വനോവല്‍. ഒപ്പം കല്ലന്‍തറയില്‍
പോത്തച്ചന്‍ എന്ന ചീങ്കണ്ണിവേട്ടക്കാരന്റെ ത്രസിപ്പിക്കുന്ന ആത്മകഥയും.Write a review on this book!. Write Your Review about മുതലലായനി Other InformationThis book has been viewed by users 525 times