Book Name in English : Nagarappazhama
തിരുവനന്തപുരത്തിന്റെ ജനകീയ ചരിത്രകാരനും പ്രമുഖ പത്രപ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിൽ രണ്ടുപതിറ്റാണ്ടിലേറെയായി എഴുതിക്കൊണ്ടിരിക്കുന്ന “നഗരപ്പഴമ” എന്ന ജനപ്രിയപംക്തിയുടെ സമാഹാരം.
തിളച്ചുമറിഞ്ഞ തിരുവിതാംകൂർ രാഷ്ട്രീയം, പൈതൃക മന്ദിരങ്ങൾ,മഹാനഗരത്തിൽ വന്നുപോയ മഹാരഥർ, ചരിത്രകൗതുകങ്ങൾ, ചരിത്രം സൃഷ്ടിച്ച മനുഷ്യർ, മഹാസംഭവങ്ങൾ, രാജാക്കന്മാർ, ദിവാന്മാർ, ജനകീയ മന്ത്രിമാർ, ജനങ്ങളെ ഇളക്കി മറിച്ച ജനനായകർ, അധികാരത്തിന്റെ അനീതികളെ നെഞ്ചുറപ്പോടെ ചോദ്യം ചെയ്തവർ… കാലത്തെ മാറ്റിമറിച്ചുകൊണ്ട് പാഞ്ഞൊഴുകിയ ചരിത്രനദിയിൽ മുങ്ങിക്കുളിച്ച അനുഭവമാണ് “നഗരപ്പഴമ” നൽകുന്നത്.Write a review on this book!. Write Your Review about നഗരപ്പഴമ Other InformationThis book has been viewed by users 765 times