Book Name in English : Namukkoru Nadakam Kalikkam
ക്രിക്കറ്റും, വീഡിയോഗെയിമും, കമ്പ്യൂട്ടര്‍ സ്ക്രീനുമൊക്കെയാണിന്നു കുട്ടികള്‍ക്ക് ആകര്‍ഷകമായിട്ടുള്ളത്. എന്നാല്‍, ജീവിതത്തിന്റെ സകലഭാവങ്ങളും ആവിഷ്കരിക്കാനും, ജീവിതം നിറകണ്ണുകളോടെ കണ്ട് ആസ്വദിക്കാനും, അനുഭവിക്കാനും കഴിയുന്ന വലിയൊരു കളിയാണ് നാടകാവിഷ്കാരം എന്നവര്‍ അറിയണം. കാല്പ്പനികതയും വൈകാരികഭാവങ്ങളും അകന്ന് യന്ത്രങ്ങളാവരുത് നമ്മുടെ കുട്ടികള്‍. നാടകം ഒരു ജീവിതപാഠം തന്നെയാണ്. നാടകം ഒരു കലാസമന്വയവുമാണ്. അതില്‍ സാഹിത്യം, സംഗീതം, അഭിനയം തുടങ്ങി ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും സംസ്കാരസമ്പന്നവുമാക്കുന്ന എല്ലാ ഘടകങ്ങളുമുണ്ട്. സ്റ്റേജ് നിര്‍മ്മിതിമുതല്‍ നാടകം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിക്കേണ്ടതെങ്ങനെയെന്നുവരെ പ്രസിദ്ധ നാടകരചയിതാവും ആകാശവാണി- ദൂരദര്‍ശന്‍ ഡയറക്ടറുമായിരുന്ന ഗ്രന്ഥകാരന്‍ കുട്ടികള്‍ക്ക് ലളിതമായി പഠിപ്പിച്ചുകൊടുക്കുകയാണ് ഈ ചെറുപുസ്തകത്തിലൂടെ. നാടകമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണീ പുസ്തകം.
Write a review on this book!. Write Your Review about നമുക്കൊരു നാടകം കളിക്കാം Other InformationThis book has been viewed by users 2416 times