Book Name in English : Nandi Aarodu Chollendu
നമ്മുടെ നോവല്‍സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ടുനില്‍ക്കുന്ന കൃതിയാണ്. സാധാരണനിലപാടുകള്‍കൊേണ്ടാ
പതിവുമാനദണ്ഡങ്ങള്‍കൊണ്ടോ ഇതിനെ അളക്കാനോ ഇതേതു കളത്തില്‍പ്പെടുന്നെന്ന് നിര്‍ണ്ണയിക്കാനോ കഴിയില്ല. അങ്ങനെയൊരു ശ്രമം വാസ്തവത്തില്‍ ഈ കൃതി ആവശ്യപ്പെടുന്നുമില്ല. ഒരു കൃതിയെ സമീപിക്കേണ്ടത് ആ കൃതിക്ക് ഇണങ്ങുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു കൊണ്ടാവണം. അല്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഒരു കലാസൃഷ്ടിയെ അളക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമായിരിക്കും. ആ ഒരു സത്യം ഈ നോവല്‍ ഒന്നുകൂടി ഉറപ്പിച്ചുപറയുന്നുണ്ട്്. ഇതിന്റെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് അത് ഉള്‍ക്കൊള്ളുന്ന ജീവിതപരിണാമത്തെ, മാനവികതയെ അടയാളപ്പെടുത്തുക,
മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് ഈ നോവല്‍ ആവശ്യപ്പെടുന്നത്. Write a review on this book!. Write Your Review about നന്ദി ആരോട് ചൊല്ലേണ്ടു Other InformationThis book has been viewed by users 457 times