Book Name in English : Navodhana Kalathe Mathaparivarthana Vadangal
വർണ്ണാശ്രമധർമ്മത്തിലധിഷ്‌ഠിതമായ ഹിന്ദുമതത്തിൽ നിന്നുള്ള വിമോചനത്തെക്കുറിച്ചാണ് ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ നമ്മോടു സംവദിക്കുന്നത്. ജാതിരഹിതമായ ബുദ്ധദർശനത്തിന്റെ തെളിച്ചത്തെ കെടുത്തിക്കളഞ്ഞാണ് ’വസിഷ്‌ഠ ബ്രാഹ്‌മണത്വം’ ഇന്ത്യയിൽ ചുവടുറപ്പിച്ചത്. നവോത്ഥാന ചിന്തകളുരസിയ കാല ത്തും മനുസ്‌മൃതിയെ ആധാരമാക്കിത്തീർത്ത ’വ്യവഹാരമാല’യനുസരിച്ച ഭരണമാണു കേരളത്തെ നയിച്ചത്. മതപരിവർത്തനത്തിലേക്ക് കീഴാളവർഗ്ഗത്തെ തള്ളിവിട്ടതെന്തുകൊണ്ടെന്ന ചോദ്യ ത്തിൻ്റെ ഉത്തരങ്ങളാണ് ഈ പുസ്‌തകം നൽകുന്നത്. ബ്രാഹ്മണരൊഴികെ, എല്ലാ ജാതിയില്പെട്ടവരും ഏറിയോ കുറഞ്ഞോ പീഡയനുഭവിച്ചിട്ടുണ്ടെന്നും നാമറിയുന്നു. ഇന്ത്യയിൽ നിലവിലുള്ള ബുദ്ധ-ജൈന - ഇസ്ലാം- ക്രിസ്‌തീയ മതങ്ങളെയും, ചാർവാക - ആനന്ദ മതങ്ങളെയും, മിതവാദി കൃഷ്‌ണൻ മുന്നോട്ടുവച്ച സ്വതന്ത്രലോകത്തെയും, കേരളത്തെ പ്രത്യാശയിലേക്കു നയിച്ചുകൊണ്ടേയിരിക്കുന്ന ഗുരുദർശനത്തെയും ഈ പുസ്‌തകം ചർച്ചചെയ്യുന്നു. നാനാജാതി മതത്തില്പെട്ട മഹാശയന്മാരുടെ ചിന്താ പുഷ്‌പങ്ങളാണ് ഇതിൽ ചന്തം ചാർത്തിയിരിക്കുന്നത്. മഹാകവി കുമാരനാശാന്റെ സംവാദാത്മകമായ പ്രഭാഷണമാണു തുടക്ക ത്തിൽ ചേർത്തിരിക്കുന്നത്.Write a review on this book!. Write Your Review about നവോത്ഥനകാലത്തെ മതപരിവർത്തനവാദങ്ങൾ Other InformationThis book has been viewed by users 8 times