Book Name in English : Neela Grahathile Chuvanna Sooryasthamayam
പുതിയ മുളകൾ വലിയ ശിഖരങ്ങളായി ആകാശ വിതാനത്തിലേക്ക് പടരുന്നതോടെ വൃക്ഷം പുതുശോഭയണിയുന്നു.പഴയ നഷ്ടങ്ങൾ പതിയെ വിസ്‌മൃതിയിലേക്ക് പോകുന്നു. വീണടിഞ്ഞുപോയ ശാഖികളെയോർത്ത് ഒരു വൃക്ഷത്തിനും വിലപിച്ചു നിൽക്കാനാവില്ല.ഋതുഭേതങ്ങൾക്കനുസരിച്ച് തളിർക്കുകയും പൂക്കുകയും ചെയ്യുക എന്നത് ഒരു വൃക്ഷത്തിന്റെ ധർമ്മമാണ് സാഹചര്യങ്ങൾ എത്രമേൽ വിപരീതമായാലും പ്രതിസന്ധികൾ എത്രമേൽ തീവ്രതരമായാലും ജൈവചോദനയുടെ ബഹിർസ്പുരണമായി പുതുനാമ്പുകൾ പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും.അത് ജീവന്റെ അതിശയനൈരന്തര്യമാണ്. ഓർമ്മകളും മുദ്രകളും യാത്രകളും സമന്വയിച്ചൊരു പുസ്തകം.
Write a review on this book!. Write Your Review about നീല ഗ്രഹത്തിലെ ചുവന്ന സൂര്യാസ്തമയം Other InformationThis book has been viewed by users 6 times