Book Name in English : Neelamashippena
വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി കഴിയുന്ന ഒരു ജനതയ്ക്ക് മേല്‍ യുദ്ധവിമാനങ്ങള്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിക്കുകയാണ്. തകര്‍ന്നടിയുന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കടിയില്‍ മരിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തില്‍ നിന്നെങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമാണ് നടന്നുകൊണ്ടേയിരിക്കാന്‍ കൊതിക്കുന്ന റീമ എന്ന പെണ്‍കുട്ടി. ഓരോ കാലടിയിലും മരണം പതിയിരിക്കുന്ന, കാട്ടുപുല്ലുകള്‍ തിന്ന് വിശപ്പടക്കാന്‍ വിധിക്കപ്പെട്ട മനുഷ്യജന്മങ്ങള്‍ നരകീയ ജീവിതം നയിക്കുന്നൊരു ഭൂമികയിലേക്കാണ് കഥാകാരി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.
Write a review on this book!. Write Your Review about നീലമഷിപ്പേന Other InformationThis book has been viewed by users 1390 times