Book Name in English : Nerrekhayil Nadannavar
വരദാനം ലഭിച്ച കർമ്മയോഗികളെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. മെട്രോ മാൻ, എം.ടി., ആർട്ടിസ്റ്റ് നമ്പൂതിരി, ചിത്രൻ നമ്പൂതിരിപ്പാട്, ആറാം തമ്പുരാൻ എന്ന പേരിൽ അറിയപ്പെടുന്ന പൂമുള്ളി കുഞ്ഞപ്പൻ തുടങ്ങി സർഗ്ഗധനരായ പ്രതിഭകളെക്കുറിച്ചുള്ള അഭിമുഖങ്ങളും കുറിപ്പുകളുമാണ് ഈ പുസ്തകം. ആയുർവേദം, വിഷവൈദ്യം, ഗജചികിത്സ, ന്യായം തുടങ്ങി ആറാം തമ്പുരാ നറിയാത്ത വിഷയങ്ങളില്ല. കൊങ്കൻ റെയിൽവേ, ഡെൽഹി, കൊച്ചി മെട്രോ തുടങ്ങിയവയുടെ ശില്പി ഇ. ശ്രീധരൻ, മലയാള സാഹിത്യത്തെ ലോകഭൂപ ടത്തിൽ അടയാളപ്പെടുത്തിയ കൂടല്ലൂരിൻ്റെ എം.ടി. വാസുദേവൻ നായർ, വരകൾ കൊണ്ട് വിസ്മയം തീർത്ത ആർട്ടിസ്റ്റ് നമ്പൂതിരി, സ്വാതന്ത്ര്യസമര ത്തിന്റെ തീച്ചുളയിലൂടെ കമ്മ്യൂണിസ്റ്റാശയങ്ങളിലും ഗാന്ധിസത്തിന്റെ വഴി കളിലും ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തി വിദ്യാഭ്യാസ രംഗത്ത് തന്റേതായ മുദ്ര ചാർത്തിയ ചിത്രൻ നമ്പൂതിരിപ്പാട് തുടങ്ങി ഭാരതീയ സംഗീതത്തിന്റെയും ഗണിത പാരമ്പര്യത്തിൻ്റെയും ജ്യോതിഷത്തിൻ്റെയും ചിത്രങ്ങൾ അവതരി പ്പിക്കുന്ന ഈ പുസ്തകം അത്യപൂർവ്വമായ വായനാനുഭവം തന്നെ.Write a review on this book!. Write Your Review about നേർരേഖയിൽ നടന്നവർ Other InformationThis book has been viewed by users 3 times