Book Name in English : Nilaakkeer
ആദിമനുഷ്യന്റെ കാല്പാദങ്ങളിൽ പറ്റിപ്പിടിച്ച അതേ മൺപൊടികളാണ് ഇന്നും നമ്മുടെ കാല്പാദങ്ങളിലുമെന്നറിയുമ്പോൾ സ്നേഹത്തിന്റെ തീർ ത്ഥജലം ഉള്ളത്തെ ഈറനാക്കും. ആ നീരൊഴുക്കിൽ മൗനവും കാരുണ്യവും സ്വസ്ഥതയുടെ അടയാളമാകും. നേരിയ കാറ്റും അതിലൊളിപ്പിച്ച മഴനൂലു കളും മഴയിൽ നനഞ്ഞ കോടമഞ്ഞും അലഞ്ഞെത്തിയ കരിമേഘങ്ങളും ഇടത്താവളങ്ങളിലെ പാഥേയങ്ങളാകും. ഇരുട്ടിനെ കുടഞ്ഞു കുടഞ്ഞ് തെളിഞ്ഞു തെളിഞ്ഞു വരുന്ന വെളിച്ചത്തിൻ്റെ മഹാസാഗരം.
അനുഭവങ്ങളുടെ തിരയടികളിൽപ്പെട്ട് വിട്ടുകളഞ്ഞതും വിട്ടുപിരിഞ്ഞതും തിരശ്ശീലയ്ക്കു പിന്നിൽ അടുത്ത രംഗത്തിനായി അരങ്ങൊരുക്കി കാത്തിരി ക്കുന്നുണ്ട്. സത്യം ഒന്നുമാത്രം മരണം. ആർക്കും രക്ഷപ്പെടാനാവാത്ത കുരുക്ക്. മരണനുലുകളിൽ തൂക്കിയിട്ട അനേകം മുഖങ്ങൾ ചുറ്റിലും കാണാം. അപരാഹ്നച്ചുടിൽ വെന്തുരുകിയ സ്തുതിച്ചിത്രങ്ങൾ.
അനക്കങ്ങളാണ് ജീവിതയാത്രയെ ഉത്സുകമാക്കുന്നത്. യാത്രകളുടെ മുന മ്പിലേക്ക് കാലെടുത്തുവെയ്ക്കുക. അലഞ്ഞലഞ്ഞ് സ്വയം ഒഴുക്കിൽപ്പെട്ട് ആ സാഗരത്തിലെ ഒരു തുള്ളിയാവുക. മൗനത്തിൻ്റെ വാതിലുകൾ തുറന്ന് ഉള്ളനക്കത്തിന്റെ നീലിമയും അലിവിൻ്റെ മർമ്മരങ്ങളുമറിയുക. അകപ്പൊ രുളിലേക്കുള്ള കിളിവാതിലിൻ്റെ ഈ താക്കോൽ കൈയിൽ കരുതുക.Write a review on this book!. Write Your Review about നിലാക്കീറ് Other InformationThis book has been viewed by users 96 times