Book Name in English : Nile Muthal Nayagra Vare
കേവലം യാത്രാനുഭവക്കുറിപ്പിൽനിന്ന് ജീവിതാഖ്യാനത്തിന്റെ നിലയിലേക്ക് ഈ പുസ്തകത്തിലെ താളുകൾ വേറിട്ടുമാറുന്ന
സന്ദർഭങ്ങൾ നിരവധിയാണ്. അമ്മയായും മകളായും ഭാര്യയായും മരുമകളായുമൊക്കെ സൗമ്യ നടത്തിയ യാത്രകൾ
മിക്കതും വായനക്കാരനെ ഒപ്പം കൂട്ടാൻ പോന്ന വിവരണങ്ങളിലൂടെ വ്യത്യസ്തമാകുന്നു. എഴുത്തിന്റെ
യാത്രാപഥങ്ങൾ ഓരോ കുറിപ്പിലും സ്നേഹവും വാത്സല്യവും കരുതലും കലർന്ന് കഥകൾപോലെ നമ്മെ കൂടെ നടത്തുന്നു. പൊടിപ്പും തൊങ്ങലുമില്ലാത്ത സ്വാഭാവിക നിരീക്ഷണങ്ങൾ സൗമ്യയുടെ യാത്രാനുഭവങ്ങളെ ഹൃദ്യവും ലളിതവുമാക്കുന്നു.
– രൺജി പണിക്കർ
ഭർത്താവിനും കൈക്കുഞ്ഞായ മക്കൾക്കുമൊപ്പം ലോകസഞ്ചാരത്തിനിറങ്ങിയ ഒരു സ്ത്രീയുടെ യാതാക്കുറിപ്പുകൾ. മുപ്പതിലേറെ രാജ്യങ്ങളിലൂടെയുള്ള യാത്രയുടെ ഹൃദ്യമായ ഓർമ്മകൾ.Write a review on this book!. Write Your Review about നൈൽ മുതൽ നയാഗ്ര വരെ Other InformationThis book has been viewed by users 895 times