Book Name in English : Nithinte Pusthakam
“നിതിൻ സത്യസന്ധനാണ്.പക്ഷേ, അത് മറ്റുള്ളവർ പ്രതീക്ഷിക്കുന്നതു പോലെയല്ലെന്നു മാത്രം. മനുഷ്യർക്കിടയിൽ അവൻ ഒരു നിസ്സഹായത അനുഭവിക്കുന്നു. അതുകൊണ്ടാണ്, ഇരുപതുകളിലെത്തിയ അവൻ തന്നെയും ലോകത്തെയും നിർവ്വ്യാജം നിരീക്ഷിക്കുന്നതും മറ്റൊരു നിവൃത്തിയുമില്ലാതെ രേഖപ്പെടുത്തുന്നതും. അവിടെ തെളിയുന്ന ആഖ്യാനം ഋജുവല്ല, സുമുഖവുമല്ല. 2002-ന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ, അക്കാലത്തെ മറ്റനേകം ചെറുപ്പക്കാരെയും പോലെ, തന്റെ ചുറ്റുമുയരുന്ന നാഗരികതയുടെ ബഹുസ്വരമായ കാലുഷ്യങ്ങളെയും സാദ്ധ്യതകളെയും അഭിമുഖീകരിക്കുന്നതാണ് ഈ രചന. അഭിലാഷ് മേലേതിലിന്റെ ’നിതിന്റെ പുസ്തകം’ മറ്റൊരിടത്തേക്കും പറന്നകലാതെ, നമ്മുടെ കണ്മുന്നിലെ ഒരൊറ്റയിടത്തിൽ തന്നെ മണിക്കൂറുകളോളം ചുറ്റിത്തിരിയുന്ന ഒരു പക്ഷി നൽകുന്ന ഉത്കണ്ഠ പോലെ ഒരാൾക്കും ആശ്വാസം പകരാനാവാത്ത അലച്ചിലാണ്, ആർക്കും രൂപഭദ്രമാക്കാനാകാത്ത ആവിഷ്കാരമാണ് യൗവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു.’ - അജയ് പി. മങ്ങാട്ട്Write a review on this book!. Write Your Review about നിതിന്റെ പുസ്തകം Other InformationThis book has been viewed by users 662 times