Book Name in English : Nizhalayi
ബുക്കർ, നോബൽ പുരസ്‌കാര ജേതാവായ കസുവോ ഇഷിഗുരോ ’നെവർ ലെറ്റ് മി ഗോ’ എന്ന തന്റെ നോവലിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യരാശിയെ അനിവാര്യമായ ഒരു ദുരന്തത്തിലേക്ക് എങ്ങനെ നയിക്കു ന്നുവെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒരു ഇംഗ്ലിഷ്, ഉൾനാടൻ ഗ്രാമപ്രദേശത്തിലെ ഹെയിൽ ഷാം എന്ന അസാധാരണമായ ഒരു സ്‌കൂളിലെ വിദ്യാർത്ഥി കളായ കാത്തിയുടെയും റൂത്തിന്റെയും ടോമിയുടെയും കഥയാണിത്. മനുഷ്യരുടെ അതിസൂക്ഷ്മമായ വൈകാരിക സംഘർഷങ്ങളിലൂടെയാണ് ഈ ക്ലാസിക് നോവൽ കടന്നു പോകുന്നത്. നിഗൂഢമായ നിയമങ്ങളുടെയും ഭ്രമകല്പനകളുടെയും ഇടമായ ഹെയിൽഷാമിൽ അവർ സ്വന്തം സ്വത്വമന്വേഷിക്കുന്നു. വർഷങ്ങൾക്കു ശേഷം ഒരു ശുശ്രൂഷ കയായി മാറിയ കാത്തിയുടെ ഓർമകളിലൂടെയുള്ള ഒരു യാത്രയാണ് ഉദ്വേഗജനകമായ ഈ പുസ്തകം. വിവർത്തനം: ലൈല സൈൻWrite a review on this book!. Write Your Review about നിഴലായ് Other InformationThis book has been viewed by users 962 times