Book Name in English : Nizhalukalude Churukkezhuth
’’സ്വച്ഛമായ സമൂഹോപരിതലമല്ല ഇതിലെ കവിതകളുടെ പ്രതലം. മരണവീടും കമ്പോളവും തെരുവുമെല്ലാം ചേര്‍ന്ന സങ്കീര്‍ണ്ണസ്ഥലിയില്‍ അത് നടനം ചെയ്യുമ്പോള്‍ മരവും കിളികളും വെയിലുമെല്ലാം മറ്റൊരുഭാവത്തില്‍ പുതുകാലത്തിന്റെ വിഹ്വലതകളെ കവിതയില്‍ പ്രത്യക്ഷപ്പെടുത്തുന്നു. ചെത്തിമിനുക്കി ധ്വനിരൂപങ്ങളാക്കാതെ ഭാഷയെ അതിന്റെ വന്യതയില്‍ കളിക്കാന്‍ വിടുന്ന വാക്കുകളുടെ ഇടയനാകുന്നു പലപ്പോഴും കവിതകളില്‍ക്കൂടി അനീഷ്.’’
വീരാന്‍കുട്ടി
’’ഇവിടെ ഒരു കവി അഞ്ചിന്ദ്രിയങ്ങള്‍ കൊണ്ടു നിഴലുകളെ അറിയുന്നു, അനുഭവിക്കുന്നു, ആവിഷ്‌ക്കരിക്കുന്നു. സ്വാഭാവികമായ വാക്കുകള്‍ സ്വാഭാവികമായി ഉപയോഗിച്ച് എഴുത്തില്‍ ലാളിത്യം കൊണ്ടുവരുന്ന രീതിയ്ക്കപ്പുറം, പ്രയോഗാര്‍ത്ഥവും സ്ഥാനവും മാറ്റി സ്വാഭാവികപ്പദങ്ങളുടെ വ്യത്യസ്തമായ പ്രതിപാദനരീതിയും മൗലികതയും കൊണ്ടു ശ്രദ്ധേയമാകുന്നതാണ് അനീഷിന്റെ കവിതകള്‍
ജ്യോതിഭായി പരിയേടത്ത്Write a review on this book!. Write Your Review about നിഴലുകളുടെ ചുരുക്കെഴുത്ത് Other InformationThis book has been viewed by users 805 times